Site icon Karaval Daily

സ്‌കൂട്ടറും ലോറിയും കൂട്ടിയിടിച്ച് പ്ലസ്ടു വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം; സുഹൃത്തിന് പരിക്ക്

കണ്ണൂര്‍: സ്‌കൂട്ടറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പ്ലസ്ടു വിദ്യാര്‍ത്ഥി ദാരുണമായി മരിച്ചു. ഇരിട്ടി, അങ്ങാടിപ്പുറം, സേക്രട്ട് ഹാര്‍ട്ട് ഹയര്‍സെക്കണ്ടറി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥി മുഹമ്മദ് റസീന്‍ (18) ആണ് മരിച്ചത്. പരിക്കേറ്റ സഹപാഠി മുഹമ്മദ് നജാത്ത് ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ചൊവ്വാഴ്ച രാത്രി 9.45 മണിയോടെയായിരുന്നു അപകടം. വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടിയും ചരക്കുലോറിയും കൂട്ടിയിടിച്ച് വൈഞ്ചേരിയിലാണ് അപകടമുണ്ടായത്.

Exit mobile version