Site icon Karaval Daily

തിരുപ്പൂര്‍ ഒറ്റപ്പാളയത്ത് ക്ഷേത്രം പണിയാന്‍ മുസ്ലീങ്ങള്‍ സ്ഥലം സംഭാവനയായി നല്‍കി: നല്ല മനസ്സിനു നന്മ നേര്‍ന്ന് നാട്

ചെന്നൈ: തമിഴ്‌നാട്ടിലെ തിരുപ്പൂര്‍ ഒറ്റപ്പാളയത്ത് ഗണേശ ക്ഷേത്രം നിര്‍മ്മിക്കാന്‍ മുസ്ലിങ്ങള്‍ മൂന്നു സെന്റ് ഭൂമി ക്ഷേത്രത്തിനു സൗജന്യമായി സംഭാവന ചെയ്തു.
ക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിലും ഇവര്‍ നിറഞ്ഞു നിന്നു. കുട്ടികളും മുതിര്‍ന്നവരുമുള്‍പ്പെട്ട മുസ്ലീംസംഘം ചടങ്ങില്‍ പങ്കെടുക്കാനെത്തിയതു പൂത്താലങ്ങളും പഴങ്ങളുമായി ആയിരുന്നു. ആര്‍ എം ജെ റോഡ് ഗാര്‍ഡന്‍ മുസ്ലീം ജമാഅത്ത് അംഗങ്ങള്‍ ആറുലക്ഷം രൂപ വിലയുള്ള ഭൂമിയാണ് ക്ഷേത്രം പണിയാന്‍ സൗജന്യമായി നല്‍കിയത്.
ഒറ്റപ്പാളയത്ത് താമസക്കാരായ 300വോളം ഹിന്ദുക്കള്‍ക്ക് ആരാധനാലയമില്ലായിരുന്നു. ഹിന്ദുക്കളുടെ മാനസികാവസ്ഥ തിരിച്ചറിഞ്ഞാണ് അവര്‍ക്ക് ആരാധനാ സൗകര്യമൊരുക്കാന്‍ മുസ്ലീങ്ങള്‍ എത്തിയത്.
ഈ നല്ല മനസ്സിനെ നാട് ആദരപൂര്‍വ്വം പ്രകീര്‍ത്തിച്ചു.

Exit mobile version