Site icon Karaval Daily

ദളിത് വിദ്യാർത്ഥിയുടെ മുടി മുറിച്ച സംഭവം; പ്രധാനാധ്യാപികയുടെ ജാമ്യാപേക്ഷ കോടതി  തള്ളി

കാസർകോട്:ദളിത് വിദ്യാർഥിയുടെ മുടി മുറിച്ച കേസിൽ പ്രധാന അധ്യാപികയുടെ മുൻകൂർ ജാമ്യാപേക്ഷ കാസർകോട് ജില്ലാ സെഷൻസ് കോടതി തള്ളി. കോട്ടമല സ്കൂളിലെ പ്രധാനാധ്യാപിക ഷേർളി ജോസഫിന്റെ ജാമ്യാപേക്ഷയാണ് തള്ളിയത്. മുടി നീട്ടി വളർത്തിയെന്ന കാരണം പറഞ്ഞ് സ്കൂൾ അസംബ്ലിക്കിടെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയുടെ മുടി ബലമായി മുറിച്ചെന്നാണ് പരാതി.കഴിഞ്ഞ മാസം 19നാണ് കേസിനാസ്പദമായ സംഭവം. പട്ടികജാതി പട്ടികവർഗ വിഭാഗക്കാർക്കെതിരെയുള്ള അതിക്രമം തടയൽ ഉൾപ്പെടെയുള്ള ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് പ്രധാനാധ്യാപികക്കെതിരെ പൊലീസ് കേസെടുത്തതിട്ടുള്ളത്. സംഭവത്തില്‍ ബാലാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിരുന്നു.

Exit mobile version