തൃണമൂൽ വിജയാഘോഷത്തിനിടെ സിപിഎം പ്രവർത്തകരുടെ വീടിനു നേരെ ബോംബേറ്; 13 വയസ്സുകാരിക്ക് ദാരുണാന്ത്യം

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ കാളിഗഞ്ച് നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് വിജയാഘോഷത്തിനിടെയുണ്ടായ സ്ഫോടനത്തിൽ 13 വയസ്സുകാരി മരിച്ചു. തമന്ന ഖാതൂണാണ് മരിച്ചത്. വിജയാഘോഷത്തിനിടെ സിപിഎം പ്രവർത്തകരുടെ വീടിന് നേരെ തൃണമൂൽ പ്രവർത്തകർ പെട്രോൾ ബോംബുകൾ എറിഞ്ഞു. ബോംബുകളിലൊന്ന് വീടിന്റെ വരാന്തയിൽ നിൽക്കുകയായിരുന്ന തമന്നയുടെ സമീപത്തു വീണു പൊട്ടുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ കുട്ടി സംഭവ സ്ഥലത്തുവച്ചു തന്നെ മരിച്ചു.സംഭവം ഞെട്ടിപ്പിക്കുന്നതും ദു:ഖിപ്പിക്കുന്നതുമാണന്ന് മുഖ്യമന്ത്രി മമത ബാനർജി പ്രതികരിച്ചു. കുറ്റവാളികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും മമത പറഞ്ഞു.കാളിഗഞ്ച് തിരഞ്ഞെടുപ്പിൽ തൃണമൂൽ …

ആര്യാടൻ മുഹമ്മദിന്റെ സഹോദരൻ മമ്മു അന്തരിച്ചു

നിലമ്പൂർ: മുൻ മന്ത്രി ആര്യാടൻ മുഹമ്മദിന്റെ സഹോദരൻ മമ്മു (71) അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് വണ്ടൂരിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. ആര്യാടൻ മുഹമ്മദിന്റെ മകൻ ആര്യാടൻ ഷൗക്കത്ത് നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ ജയിച്ച ദിവസമാണ് മമ്മു വിടപറഞ്ഞത്. ആര്യാടൻ മുഹമ്മദിന്റെ സന്തത സഹചാരിയായിരുന്നു. ആര്യാടൻ മുഹമ്മദിന്റെ വസതിയിൽ ഇന്ന് വൈകുന്നേരം മൃതദേഹം പൊതു ദർശനത്തിന് വയ്ക്കും. ഖബറടക്കം രാത്രി 10ന് മുകട്ട വലിയ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ. ഭാര്യ: സൈനബമക്കൾ: രേഷ്മ, ജിഷ്മ, റിസ്വാൻ.മരുമക്കൾ: മുജീബ് …

തെങ്ങ്കയറ്റ തൊഴിലാളി തെങ്ങിനു മുകളിൽ മരിച്ച നിലയിൽ

എറണാകുളം: എളമക്കരയിൽ തെങ്ങ്കയറ്റ തൊഴിലാളിയെ തെങ്ങിനു മുകളിൽ മരിച്ച നിലയിൽ കണ്ടെത്തി. വരാപ്പുഴ സ്വദേശി ഉണ്ണിയാണ് മരിച്ചത്. കഴിഞ്ഞ ദിവസമാണ് എളമക്കര കരുവേലിപ്പരമ്പ് സ്വദേശികളുടെ വീട്ടിൽ ഉണ്ണി തെങ്ങ് കയറാൻ എത്തിയത്. ഒരു തെങ്ങിൽ കയറി ഏറെ സമയം കഴിഞ്ഞിട്ടും തിരിച്ചിറങ്ങിയില്ല. ഇതോടെ വീട്ടുകാർ ഫയർഫോഴ്സിനെ വിവരം അറിയിച്ചു. അധികൃതർ ഉണ്ണിയെ തെങ്ങിനു മുകളിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് 3 മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് മൃതദേഹം തെങ്ങിൽ നിന്ന് താഴെ ഇറക്കിയത്. മൃതദേഹം എറണാകുളം ജനറൽ …

ഇറാനില്‍ വീണ്ടും ഇസ്രായേല്‍ മിസൈല്‍ ആക്രമണം; ടെഹ്റാനിന് മുകളില്‍ മേഘ സദൃശ്യമായ പുകപടലം

ടെഹ്റാന്‍: ഇറാന്റെ തലസ്ഥാനമായ ടെഹ്റാനില്‍ വീണ്ടും മിസൈല്‍ ആക്രമണം നടന്നതായി സൂചന. ടെഹ്റാനില്‍ നിന്ന് ആകാശത്തേയ്ക്ക് പുക മേഘം പോലെ വലിയതോതില്‍ പുക ഉയരുന്നുണ്ട്. നഗരത്തില്‍ വലിയ സ്‌ഫോടനങ്ങള്‍ ഉണ്ടായതായി റിപ്പോര്‍ട്ടുണ്ട്. അതേ സമയം സൈനീക കേന്ദ്രങ്ങളാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഇസ്രയേല്‍ വെളിപ്പെടുത്തി. ടെഹ്റാനിലെ തിരക്കേറിയ സ്ഥലത്തുനിന്ന് കട്ടിയുള്ള പുക ഉയരുന്നുണ്ട്. ടെഹ്‌റാനിലും സമീപപ്രദേശങ്ങളിലുമുള്ള ഇസ്ലാമിക റിപ്പബ്ലികിന്റെ സുരക്ഷാ സ്ഥാപനങ്ങള്‍ക്ക് നേരെയും ഇസ്രായേല്‍ ടെഹ്റാനില്‍ വന്‍ ആക്രമണം നടത്തുന്നതായി ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കമാന്‍ഡ് സെന്ററുകള്‍ക്ക് നേരെ …

മയക്കുമരുന്ന് വാങ്ങി, നടന്‍ ശ്രീകാന്ത് പൊലീസ് കസ്റ്റഡിയില്‍, രക്തസാമ്പിള്‍ പരിശോധനയക്ക് അയച്ചു

ചെന്നൈ: ലഹരിമരുന്നു കേസില്‍ തമിഴ് നടന്‍ ശ്രീകാന്തിനെ പൊലീസ് കസ്റ്റെഡിയിലെടുത്തു. ചെന്നൈ നുംഗമ്പാക്കം പൊലീസ് ആണ് താരത്തെ കസ്റ്റഡിയിലെടുത്തത്. ശ്രീകാന്തിനെ പൊലീസ് രണ്ട് മണിക്കൂറിലധികം ചോദ്യം ചെയ്തു. ലഹരിമരുന്ന് കേസില്‍ അറസ്റ്റിലായ എഐഎഡിഎംകെ നേതാവായിരുന്ന പ്രസാദിന്റെ മൊഴിയെ തുടര്‍ന്നാണ് ശ്രീകാന്തിനെ കസ്റ്റഡിയിലെടുത്തത്. എഐഎഡിഎംകെയില്‍ നിന്ന് പുറത്താക്കപ്പെട്ട നേതാവാണ് പ്രസാദ്. ശ്രീകാന്തിന് ലഹരിമരുന്ന് നല്‍കിയെന്നായിരുന്നു പ്രസാദ് പൊലീസിന് മൊഴി നല്‍കിയത്. ശ്രീകാന്തിനെ കില്‍പോക്ക് സര്‍ക്കാര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി രക്തപരിശോധന നടത്തി. ശ്രീകാന്തിന്റെ രക്തസാമ്പിള്‍ പരിശോധനയക്ക് അയച്ചിട്ടുണ്ട്. മയക്കുമരുന്ന് ഉപയോഗിച്ചിട്ടുണ്ടെന്ന് …

തൃക്കരിപ്പൂരിലെ ആധാരമെഴുത്തുകാരന്‍ വീട്ടില്‍ കുഴഞ്ഞുവീണ് മരിച്ചു

കാസര്‍കോട്: തൃക്കരിപ്പൂരിലെ ആധാരമെഴുത്തുകാരന്‍ വീട്ടില്‍ കുഴഞ്ഞുവീണ് മരിച്ചു. തൃക്കരിപ്പൂര്‍ വടക്കേ കഞ്ചിയില്‍ താമസിക്കുന്ന എ വി ജാനകിയുടെയും പരേതനായ ചെമ്മരന്റെയും മകന്‍ എ.വി ശശീധരന്‍ (65)ആണ് മരിച്ചത്. ഉച്ചയോടെ ഊണ് കഴിക്കാന്‍ വീട്ടിലെത്തിയപ്പോഴാണ് സംഭവം. കുഴഞ്ഞുവീണ ശശീധരനെ ഉടന്‍ തൃക്കരിപ്പൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. സംസ്‌കാരം ചൊവ്വാഴ്ച രാവിലെ 10 മണിക്ക് തങ്കയം സമുദായ ശ്മശാനത്തില്‍ നടക്കും. ഭാര്യ: മൈഥിലി. മക്കള്‍: ഹര്‍ഷ, ജിഷ്ണു. മരുമകന്‍: ശ്രീസനു. സഹോദരങ്ങള്‍: വത്സല, രഞ്ജിനി, ശോഭന, ഡോ.ചന്ദ്രമോഹനന്‍.

‘നന്ദി ഉണ്ട് മാഷേ’ എം.വി ഗോവിന്ദനെതിരെ പരിഹാസ പോസ്റ്റിട്ട് റെഡ് ആര്‍മി

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനെതിരെ പരിഹാസ പോസ്റ്റുമായി റെഡ് ആര്‍മി ഫേസ്ബുക്ക് ഗ്രൂപ്പ്. ‘നന്ദി ഉണ്ട് മാഷേ ‘ എന്നായിരുന്ന പോസ്റ്റിലെ വരി. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനിടെയാണ് റെഡ് ആര്‍മി ഗ്രൂപ്പിലെ പോസ്റ്റ്. അടിയന്തരാവസ്ഥക്കാലത്ത് ആര്‍എസ്എസുമായി സഹകരിച്ചു എന്ന എംവി ഗോവിന്ദന്റെ പ്രസ്താവന ഒരാഴ്ച മുമ്പ് വിവാദമായിരുന്നു. അടിയന്തരാവസ്ഥ കഴിഞ്ഞ ഘട്ടം വന്നപ്പോള്‍ ആര്‍എസ്എസുമായി ചേര്‍ന്ന് സഹകരിച്ചിരുന്നു എന്നായിരുന്നു എംവി ഗോവിന്ദന്റെ പരാമര്‍ശം. പ്രസ്താവന വിവാദമായ പശ്ചാത്തലത്തില്‍ പറഞ്ഞതില്‍ വ്യക്തത വരുത്തി ഗോവിന്ദന്‍ തന്നെ …

ഇന്റര്‍ ഐ.ടി.ഐ സ്‌പോര്‍ട്‌സ് മീറ്റ്: ഫുട്‌ബോളില്‍ കാസര്‍കോട് ഗവ.ഐ.ടി.ഐ ചാമ്പ്യന്മാര്‍

കാസര്‍കോട്: തൃശൂര്‍, ശ്രീകൃഷ്ണ കോളേജില്‍ നടന്ന ഇന്റര്‍ ഐ.ടി.ഐ സ്‌പോര്‍ട്‌സ് മീറ്റ് ഫുട്‌ബോള്‍ മല്‍സരത്തില്‍ കാസര്‍കോട് ഗവ. ഐ.ടി.ഐ ചാമ്പ്യന്മാരായി. തിരുവനന്തപുരം, ചാക്കായി ഐ ടി ഐ ടീമിനെ ഒരു ഗോളിനു പരാജയപ്പെടുത്തിയാണ് കാസര്‍കോട് ജേതാക്കളായത്. കാസര്‍കോട് ടീമിനു വേണ്ടി കെ. ശ്രീനേഷ്, ഒ.ടി. കണ്ണന്‍, എസ്.സുജിത്ത്, ബി. അഖില്‍ കുമാര്‍, പ്രജുല്‍ പ്രസാദ്, മിഥുന്‍ മോഹനന്‍, സി.എച്ച്. കമാലുദ്ദീന്‍, മുഹമ്മദ് ഷമീം, സി.എം.അഷ്‌റഫ് അനസ്, ടിന്‍സ് ജോസഫ്, എം.ജിജിന്‍, മുഹമ്മദ് ഷിഫാന്‍ റഹ്‌മാന്‍, വി.മൊയ്തീന്‍, കെ. …

മരുമകനുമായി പ്രണയം, ഭര്‍ത്താവിനെയും മകളെയും സാക്ഷിയാക്കി യുവതിയുടെ വിവാഹം

ജമുയി(ബിഹാര്‍): ഭര്‍ത്താവിനെയും മകളെയും സാക്ഷി നിര്‍ത്തി മരുമകനെ വിവാഹം കഴിച്ച് യുവതി. ബീഹാറിലെ ജമുയിലെ ഷിക്കേരെ ഗ്രാമത്തിലാണ് ഈ സംഭവം നടന്നത്. അമ്മായിയും മരുമകനും തമ്മില്‍ പ്രണയത്തിലായിരുന്നെന്നുവെന്നാണ് വിവരം. വിവാഹത്തിന്റെ വീഡിയോ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. ജൂണ്‍ 20 -നായിരുന്നു ആയുഷി കുമാരിയുടെയും മരുമകന്‍ സച്ചിന്‍ ദുബൈയുടെയും വിവാഹം നടന്നത്. ക്ഷേത്രത്തില്‍ വച്ച് നടന്ന വിവാഹത്തില്‍ ഭര്‍ത്താവും ബന്ധുമിത്രാദികളും പങ്കെടുത്തു. 2021 -ലായിരുന്നു അമ്മാവന്‍ വിശാല്‍ ദുബൈയുടെയും ആയുഷി കുമാരിയുടെയും വിവാഹം. ഈ ബന്ധത്തില്‍ ഇരുവര്‍ക്കും …

ട്രെയിന്‍ തട്ടി പാരാമെഡിക്കല്‍ വിദ്യാര്‍ഥി മരിച്ചു

കാസര്‍കോട്: കാഞ്ഞങ്ങാട് ട്രെയിന്‍ തട്ടി പാരാമെഡിക്കല്‍ വിദ്യാര്‍ഥി മരിച്ചു. ആലക്കോട് ഉദയഗിരി കൊട്ടില വീട്ടില്‍ അഭി കെ വിനു (20) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി കാഞ്ഞങ്ങാട് കടിക്കാല്‍ ഭാഗത്തുവച്ചാണ് അഭിയെ ട്രെയിന്‍ ഇടിച്ചത്. വിവരമറിഞ്ഞ പൊലീസ് അഗ്‌നി രക്ഷാ സേനയുടെ ആംബുലന്‍സില്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. കാഞ്ഞങ്ങാട് മിം ടെക് ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ഥിയാണ്.

മത്തിക്ക് തീ വില, കിലോയ്ക്ക് 400 രൂപ, കോഴി വിലയും മേല്‍പ്പോട്ട്

കാസര്‍കോട്: മലയാളികളുടെ ഇഷ്ട മീനായ മത്തിക്ക് തീവില. മത്തി കിലോയ്ക്ക് 400 രൂപയാണ് ഇന്നത്തെ വില. ഹോട്ടലില്‍ ഒരു മത്തിയ്ക്ക് 20 രൂപ കൊടുക്കണം. ദിവസങ്ങള്‍ പഴക്കമുള്ള ഐസ് പൊതിഞ്ഞ മത്തിക്ക് ആണ് ഈ തീവില. മാസം മുമ്പ് 100 രൂപയാണ് കിലോയ്ക്ക് വില. കനത്തമഴകാരണം റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചതിന് ശേഷമാണ് മല്‍സ്യങ്ങള്‍ വില വര്‍ധിപ്പിച്ചത്. അയലയ്ക്ക് 350 മുതല്‍ 360 രൂപയുമായിരുന്നു മൊത്തവിപണിയിലെ വില. കടല്‍ക്ഷോഭവും ട്രോളിങ്ങും കാരണം ദിവസങ്ങളായി മത്സ്യ തൊഴിലാളികള്‍ക്ക് കടലില്‍ പോകാന്‍ …

പുത്തിഗെയിലെ അശാസ്ത്രീയമായ വാര്‍ഡ് വിഭജനം; യുഡിഎഫ് ഹൈക്കോടതിയെ സമീപിച്ചു

കാസര്‍കോട്: പുത്തിഗെ ഗ്രാമപഞ്ചായത്തില്‍ വാര്‍ഡ് വിഭജനത്തിലെ അശാസ്ത്രീയതയും മാനദണ്ഡങ്ങള്‍ പാലിക്കാതെയുള്ള വാര്‍ഡ് വിഭജനവും ചൂണ്ടിക്കാട്ടി യുഡിഫ് പുത്തിഗെ പഞ്ചായത്ത് കമ്മിറ്റി ഹൈക്കോടതിയില്‍ ഹരജി നല്‍കി. ഡിലീമിറ്റേഷന്‍ കമ്മിഷന്‍ നിര്‍ദ്ദേശിച്ച വ്യക്തമായ അതിരുകളും ജനസംഖ്യ അനുപാതവും ഉള്‍കൊള്ളുന്ന മാനദണ്ഡങ്ങള്‍ പാലിക്കാതെ, ചില വ്യക്തികളുടെയും രാഷ്ട്രീയപാര്‍ട്ടിയുടെയും താല്‍പര്യാര്‍ത്ഥം, വാര്‍ഡ് വിഭജന അന്തിമ വിജ്ഞാപനത്തില്‍, പക്ഷേപാതം നടത്തിയത് ചൂണ്ടി കാണിച്ചാണ്, യുഡിഫ് ചെയര്‍മാന്‍ സുലൈമാന്‍ ഉജംമ്പദവും, യുഡിഫ് കണ്‍വീനര്‍ ഇകെ മുഹമ്മദ് കുഞ്ഞിയും ഹൈക്കോടതിയില്‍ പരാതി നല്‍കിയത്. പരാതി ഫയലില്‍ സ്വീകരിച്ച …

ദേഹാസ്വാസ്ഥ്യം; വി.എസ് അച്യുതാനന്ദന്‍ ആശുപത്രിയില്‍

തിരുവനന്തപുരം: സിപിഎമ്മിലെ ഏറ്റവും മുതിര്‍ന്ന നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വി.എസ്.അച്യുതാനന്ദനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരോഗ്യനില തൃപ്തികരമാണെന്നു ഡോക്ടര്‍മാര്‍ പറഞ്ഞു. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്നാണ് പട്ടത്തെ എസ്.യു.ടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഹൃദയാഘാതം ഉണ്ടായതായി ഡോക്ടര്‍മാര്‍ അറിയിച്ചു. ആരോഗ്യപ്രശ്‌നങ്ങള്‍ മൂലം മകന്‍ അരുണ്‍കുമാറിന്റെ ബാര്‍ട്ടണ്‍ ഹില്ലിലെ വീട്ടില്‍ പൂര്‍ണ വിശ്രമത്തിലായിരുന്നു വിഎസ്.

നിയന്ത്രണംവിട്ട ഓട്ടോ മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു, യാത്രക്കാരന് പരിക്ക്

മംഗളൂരു: ബെല്‍ത്തങ്ങാടി ബദ്യാറിന് സമീപം നിയന്ത്രണംവിട്ട ഓട്ടോ മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. യാത്രക്കാരന് പരിക്കേറ്റു. മാലാഡിയില്‍ താമസിക്കുന്ന ശിവാനന്ദ പി മാലാഡി (33) ആണ് മരിച്ചത്. യാത്രക്കാരനായ ശിവരാജിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായാറാഴ്ച വൈകീട്ട് ഗുരുവായനക്കെരെയില്‍ നിന്ന് ആലദങ്ങാടിയിലേക്ക് വാടക പോകുന്നതിനിടെയാണ് അപകടം. ഓട്ടോ മറിഞ്ഞതോടെ ഗുരുതരമായി പരിക്കേറ്റ ശിവാനന്ദയെ നാട്ടുകാര്‍ മംഗളൂരുവിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരണം സംഭവിച്ചിരുന്നു. പരിക്കേറ്റ ശിവരാജ് ഉജിരെയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ബെല്‍ത്തങ്ങാടി ട്രാഫിക് പൊലീസ് കേസെടുത്തു.

അസുഖത്തെ തുടര്‍ന്ന് ചികില്‍സിയിലായിരുന്ന താരംതട്ടയിലെ ഗൃഹനാഥന്‍ മരിച്ചു

കാസര്‍കോട്: അസുഖത്തെ തുടര്‍ന്ന് ചികില്‍സിയിലായിരുന്ന ഗൃഹനാഥന്‍ മരിച്ചു. കുണ്ടംകുഴി താരംതട്ടയിലെ എം രാജന്‍ നായര്‍ (55)ആണ് മരിച്ചത്. നിര്‍മാണത്തൊഴിലാളിയായിരുന്നു. സംസ്‌കാരം തിങ്കളാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് വീട്ടു വളപ്പില്‍ നടക്കും. ഭാര്യ: റീന. മക്കള്‍: ഋതിക്, ഗായത്രി, ഋഷികേഷ്. സഹോദരങ്ങള്‍: ഭാസ്‌കരന്‍, വേണു, മധു, സാവിത്രി, സരോജിനി.

നിലമ്പൂരില്‍ 9-ാം റൗണ്ടിലും ആര്യാടന്‍ ഷൗക്കത്ത് മുന്നേറുന്നു; സ്വരാജ് രണ്ടാമത്, ശക്തി കാണിച്ച് അന്‍വര്‍

മലപ്പുറം: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുന്നു. 9 റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ ആര്യാടന്‍ ഷൗക്കത്ത് ലീഡ് ചെയ്യുകയാണ്. വോട്ടെണ്ണല്‍ തുടങ്ങി രണ്ടുമണിക്കൂര്‍ പിന്നിട്ടപ്പോള്‍ 6500 ല്‍പരം വോട്ടുകളുടെ ഭൂരിപക്ഷത്തോടെ ഷൗക്കത്ത് മുന്നേറുകയാണ്. എല്‍ഡിഎഫിലെ എം.സ്വരാജ് രണ്ടാമതും, സ്വതന്ത്രസ്ഥാനാര്‍ഥി പി.വി.അന്‍വര്‍ മൂന്നാമതുമാണ്. 9 റൗണ്ട് പൂര്‍ത്തിയായപ്പോള്‍ അന്‍വറിന് പതിനായിരത്തിലധികം വോട്ടുകള്‍ ലഭിച്ചു. നാലായിരത്തില്‍ പരം വോട്ടുകളുമായി എന്‍ഡിഎ സ്ഥാനാര്‍ഥി പിന്നാലെയുണ്ട്. ആദ്യം എണ്ണിയ വഴിക്കടവ്, മൂത്തേടം, എടക്കര പഞ്ചായത്തുകളില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്ത് ലീഡ് നേടി. വഴിക്കടവ് …

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരും; കാസര്‍കോട് അടുത്ത മൂന്നു മണിക്കൂര്‍ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.വടക്കന്‍ കേരളത്തിലും മലയോരമേഖലയിലും മഴ ശക്തമാകാന്‍ സാധ്യതയുണ്ട്. കാസര്‍കോട് ജില്ലയില്‍ റഡാര്‍ ചിത്ര പ്രകാരം അടുത്ത മൂന്നുമണിക്കൂര്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്നും നാളെയും മഴ മുന്നറിയിപ്പുണ്ട്. ഈ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വരുന്ന മൂന്ന് ദിവസവും ഈ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് തന്നെയാണ്. ഇവിടങ്ങളില്‍ 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ …

സിറിയയിൽ ക്രിസ്ത്യൻ പള്ളിയിൽ കുർബാനയ്ക്കിടെ ചാവേറാക്രമണം; 22 പേർ മരിച്ചു, 63 പേർക്ക് പരുക്ക്

ഡ്മാസ്കസ്: സിറിയൻ തലസ്ഥാനമായ ഡമാസ്കസിലെ ക്രിസ്ത്യൻ പള്ളിയിൽ കുർബാനയ്ക്കിടെയുണ്ടായ ചാവേർ ആക്രമണത്തിൽ 22 മരണം. 63 പേർക്ക് പരുക്കേറ്റു. ഡമാസ്കസിലെ സെന്റ് ഏലിയാസ് പള്ളിയിൽ ഞായറാഴ്ച കുർബാനയ്ക്കിടെയാണ് ആക്രമണം നടന്നത്. വിശ്വാസികൾക്കു നേരെ വെടിയുതിർത്ത ശേഷം ഭീകരൻ പൊട്ടിത്തെറിക്കുകയായിരുന്നു. മൂന്നംഗ സംഘമാണ് വെടിവയ്പ് നടത്തിയത്. ഇതിൽ ഒരാളാണ് പൊട്ടിത്തെറിച്ചത്. ആക്രമണത്തിനു പിന്നിൽ ഭീകരസംഘടനയായ ഐഎസാണെന്ന് സിറിയ ആരോപിച്ചു. എന്നാൽ ഐഎസ് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടില്ല. അസദ് ഭരണകൂടത്തെ അട്ടിമറിച്ച് വിമതർ ഭരണം പിടിച്ചെടുത്തതിനു ശേഷം രാജ്യത്ത് ക്രിസ്ത്യൻ …