മാവോവാദി നേതാവ് മദ്വി ഹിദ്മ ഏറ്റുമുട്ടലില് കൊല്ലപ്പെട്ടു; കൊല്ലപ്പെട്ടത് നിരവധിപേരുടെ ജീവനെടുത്ത മാവോവാദി ആക്രമണങ്ങളുടെ സൂത്രധാരന്
വിജയവാഡ: മാവോവാദി നേതാവ് മദ്വി ഹിദ്മ ഏറ്റുമുട്ടലില് കൊല്ലപ്പെട്ടു. ആന്ധ്രാപ്രദേശിലെ അല്ലൂരി സീതാരാമരാജു ജില്ലയിലുണ്ടായ ഏറ്റുമുട്ടലിനിടെയാണ് ഹിദ്മയെ സുരക്ഷാസേന വെടിവച്ചു കൊലപ്പെടുത്തിയത്. ഹിദ്മയുടെ ഭാര്യ രാജെ എന്ന രാജാക്കയും ഏറ്റുമുട്ടലില് കൊല്ലപ്പെട്ടതായാണ് വിവരം. രാജ്യത്ത് നിരവധിപേരുടെ ജീവനെടുത്ത മാവോവാദി ആക്രമണങ്ങളുടെ സൂത്രധാരനായിരുന്നു ഹിദ്മ. ചൊവ്വാഴ്ച രാവിലെ 6 നും 7 നും ഇടയിലാണ് ഏറ്റുമുട്ടല് നടന്നതെന്ന് ആന്ധ്രാപ്രദേശ് ഡയറക്ടര് ജനറല് ഓഫ് പോലീസ് ഹരീഷ് കുമാര് ഗുപ്ത പറഞ്ഞു. മാവോവാദികളുടെ ഒളിയിടങ്ങളായ ആന്ധ്രാപ്രദേശ്, ഛത്തീസ്ഗഢ്, തെലങ്കാന സംസ്ഥാനങ്ങളുടെ …