പ്ലസ്ടു വിദ്യാര്‍ഥിയുടെ അപകട മരണം; കുമ്പള പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ഇരുചക്രവാഹന പരിശോധന ശക്തമാക്കി

കാസര്‍കോട്: കുമ്പള പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ഇരുചക്രവാഹന പരിശോധന ശക്തമാക്കി. മാവിനക്കട്ടയില്‍ പ്ലസ്ടു വിദ്യാര്‍ഥി സ്‌കൂട്ടര്‍ അപകടത്തില്‍ മരിച്ചതിനെ തുടര്‍ന്നാണ് അപകടങ്ങള്‍ കുറക്കുന്നതിന്റെ ഭാഗമായി വാഹന പരിശോധന കര്‍ശനമാക്കാന്‍ ഇന്‍സ്‌പെക്ടര്‍ കെപി ജിജീഷ് നിര്‍ദേശം നല്‍കിയത്. ഹെല്‍മെറ്റ് ധരിക്കാതെ സഞ്ചരിക്കുക, രണ്ടില്‍ കൂടുതല്‍ ആളെ കയറ്റുക, ലൈസന്‍സ് ഇല്ലാതെ വാഹനമോടിക്കുക, പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ വാഹനമോടിക്കുക, അമിത വേഗതയില്‍ വാഹനമോടിക്കുക തുടങ്ങിയ നിയമലംഘനം നടത്തുന്നവര്‍ക്കെതിരെ ഇന്നുമുതല്‍ നടപടി സ്വീകരിക്കും. പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് വാഹനം നല്‍കുന്ന ആര്‍സി ഉടമക്കെതിരെയും നടപടിവരും. …

പാചകവാതക സിലിണ്ടറിന് വില കുറഞ്ഞു; പുതുക്കിയ വില ഇന്ന് മുതല്‍ പ്രാബല്യത്തില്‍

ന്യൂഡല്‍ഹി: രാജ്യത്ത് വാണിജ്യാവശ്യത്തിനുള്ള പാചക വാതക വില കുറച്ചു. എന്നാല്‍ ഗാര്‍ഹികോപയോഗത്തിനുള്ള പാചകവാതകത്തിന്റെ വിലയില്‍ മാറ്റമൊന്നുമില്ല.19 കിലോ വാണിജ്യ എല്‍പിജി ഗ്യാസ് സിലിണ്ടറിന്റെ നിരക്ക് 51.50 രൂപ കുറച്ചതായാണ് പ്രഖ്യാപനം. ആഗസ്ത് 31 ന് അര്‍ധരാത്രിയാണ് എണ്ണക്കമ്പനികളുടെ പ്രഖ്യാപനം. ഇന്ന് മുതലാണ് പുതിയ നിരക്ക് പ്രാബല്യത്തില്‍ വരുന്നത്. എന്നാല്‍ 14.2 കിലോഗ്രാം ഗാര്‍ഹിക എല്‍പിജി സിലിണ്ടറുകളുടെ വിലയില്‍ മാറ്റമൊന്നും വരുത്തിയിട്ടില്ലെന്ന് എണ്ണ വിപണന കമ്പനികള്‍ അറിയിച്ചു. ഇതോടെ സിലിണ്ടറിന്റെ വില 1,580 രൂപയായി. വിലക്കുറവ് ഹോട്ടലുകള്‍ക്ക് ഗുണകരമാകും. …

അമീബിക് മസ്തിഷ്കജ്വരം; സംസ്ഥാനത്ത് രണ്ട് പേർ കൂടി മരിച്ചു, ആറു പേർ ചികിത്സയിൽ

കോഴിക്കോട്: അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് സംസ്ഥാനത്ത് 2പേർ കൂടി മരിച്ചു. മൂന്ന് മാസം പ്രായമുള്ള കുഞ്ഞും മധ്യവയസ്കയുമാണ് മരിച്ചത്. ഞായറാഴ്ചയാണ് രണ്ടു പേരും മരിച്ചത്. മലപ്പുറം കാപ്പിൽ സ്വദേശിയായ 52 വയസുകാരിയാണ് ഞായറാഴ്ച ഉച്ചയോടെ മരിച്ചത്. മെഡിക്കൽ കോളേജിലേക്ക് അഞ്ചാം തീയതിയാണ് പ്രവേശിപ്പിച്ചത്. ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങുകയായിരുന്നു. മൃതദേഹം ഞായറാഴ്ച തന്നെ സംസ്കരിച്ചിരുന്നു. ഇവർക്ക് രോഗം ബാധിച്ചത് വീടിന് സമീപത്തെ കുളത്തിൽ നിന്നാണെന്ന് അധികൃതർ അറിയിച്ചു. മക്കൾ: മുഹമ്മദ് റാഷിദ്, മൂഹമ്മദ് യാസർ, റൈഹാനത്ത്. മരുമക്കൾ: അനീസുന്നിസ, …

പയ്യന്നൂരിൽ ചുമട്ടു തൊഴിലാളി ഓവുചാലിൽ മരിച്ച നിലയിൽ, ദുരൂഹതയുണ്ടെന്നു ബന്ധുക്കൾ

പയ്യന്നൂര്‍: പയ്യന്നൂര്‍ എഫ്.സി.ഐ ഗോഡൗണിലെ ചുമട്ടു തൊഴിലാളിയെ ഓടയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. അന്നൂര്‍ പടിഞ്ഞാറെക്കരയിലെ തായമ്പത്ത് രാജേഷ് (45) ആണ് മരിച്ചത്. പയ്യന്നൂര്‍ മൂരിക്കൊവ്വല്‍ ഉഷാ റോഡിലെ ഓവുചാലിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കമിഴ്ന്നു കിടക്കുന്ന നിലയില്‍ ഞായറാഴ്ച ഉച്ചയോടെ നാട്ടുകാരാണ് മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. പയ്യന്നൂര്‍ പൊലീസെത്തി നടപടിക്രമങ്ങള്‍ക്കു ശേഷം മോര്‍ച്ചറിയിലേക്ക് മാറ്റി. രാജേഷിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ബാറിൽ വച്ച് ഒരു സംഘവുമായി വാക്കേറ്റം ഉണ്ടായെന്നും അവർ പിന്തുടർന്നെത്തി ആക്രമിച്ചെന്നുമാണ് …

കർണാടക കെഎസ്ആർടിസി ബസ്സിൽ കഞ്ചാവ് കടത്ത്; മഞ്ചേശ്വരം ചെക്ക് പോസ്റ്റിൽ ജാർഖണ്ഡ് സ്വദേശി പിടിയിൽ

കാസർകോട്: മഞ്ചേശ്വരം ചെക്ക് പോസ്റ്റിൽ എക്സൈസ് നടത്തിയ പരിശോധനയിൽ കർണാടക കെഎസ്ആർടിസിയിൽ കഞ്ചാവ് കടത്താൻ ശ്രമിച്ച ജാർഖണ്ഡ് സ്വദേശി പിടിയിലായി. ലത്തെഹർ ജില്ലയിലെ ഭീംഷുമ്പന്ത് രേവന്ത് കുർദ് സ്വദേശി ആശിഷ് കുമാർ തിവാരി(24) ആണ് പിടിയിലായത്. ഞായറാഴ്ച വൈകിട്ട് 4 മണിയോടെ പതിവ് പരിശോധനയ്ക്കിടെയാണ് കഞ്ചാവ് കടത്ത് കണ്ടെത്തിയത്. യുവാവിന്റെ കൈവശം 120 ഗ്രാം കഞ്ചാവ് കണ്ടെത്തി. തുടർനടപടികൾക്കായി പ്രതിയെയും കേസ് റിക്കാർഡുകളും തൊണ്ടിമുതലും കുമ്പള റേഞ്ചിന് കൈമാറി. എക്സൈസ് ഇൻസ്പെക്ടർ ജിനു ജെയിംസിന്റെ നേതൃത്വത്തിൽ പ്രിവന്റീവ് …

മൊബൈലിൽ കുട്ടികളുടെ അശ്ലീല വീഡിയോ തിരയുന്നവർക്കും കാണുന്നവർക്കും പിടിവീഴുന്നു; ഓപ്പറേഷൻ പി ഹണ്ട് റെയ്ഡിലൂടെ 5 മൊബൈലുകൾ പൊലീസ് പിടിച്ചെടുത്തു

കാസർകോട്: ജില്ലയിൽ പി ഹണ്ടിൻ്റെ ഭാഗമായി 5 സ്ഥലങ്ങളിൽ പൊലീസ് നടത്തി. 5 മൊബൈൽ ഫോണുകൾ പിടിച്ചെടുത്തു. കുട്ടികളുടെ നഗ്നചിത്രങ്ങൾ, വീഡിയൊ എന്നിവ ഇൻ്റർനെറ്റ് വഴി തിരഞ്ഞത്, കണ്ടത്, കൈമാറിയത് എന്നിവയ്ക്കാണ് നടപടി. കുട്ടികൾക്ക് നേരേയുള്ള ലൈംഗികാതിക്രമങ്ങൾ വർദ്ധിച്ചു വരുന്നതിനാൽ ഇത്തരം കുറ്റകൃത്യങ്ങൾക്കു നടപടി ശക്തമാക്കുന്നതിൻ്റെ ഭാഗമായാണ് ഒപ്പറേഷൻ പി ഹണ്ട് റെയ്ഡ് നടത്തിയത്. ജില്ലാ പൊലീസ് മേധാവി ബി.വി വിജയ ഭരത് റെഡ്ഡിയുടെ മേൽനോട്ടത്തിൽ ജില്ലാ സൈബർ സെൽ,സൈബർ ക്രൈം പൊലീസിൻ്റെയും നേതൃത്വത്തിലാണ് റെയ്ഡ് നടത്തിയത്.

ബൈക്ക് തട്ടി പരിക്കേറ്റ വഴിയാത്രക്കാരൻ മരിച്ചു

പയ്യന്നൂർ: ബൈക്ക് തട്ടി പരിക്കേറ്റ വഴിയാത്രക്കാരൻ മരിച്ചു. കോറോം പരവന്തട്ടയിലെ പരേതനായ ടി.പി രാഘവൻ്റെ മകൻ പി.കമലാക്ഷൻ (56 )ആണ് മരിച്ചത്. കണ്ണൂർ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഞായറാഴ്ചപുലർച്ചെ ആണ് മരണം. ശനിയാഴ്ച രാത്രി 7.45 ന് പരവന്തട്ടയിലാണ് അപകടം. വീട്ടിലേക്ക് നടന്ന് പോകവെ പയ്യന്നൂർ ഭാഗത്ത് നിന്നും മണിയറ ഭാഗത്തേക്ക് ഓടിച്ചു വന്ന ബൈക്ക് ഇടിക്കുകയായിരുന്നു. വെൽഡിങ് തൊഴിലാളി ആയിരുന്നു. ബൈക്ക് യാത്രക്കാരനെതിരെ പയ്യന്നൂർ പൊലീസ് കേസെടുത്തു. മാതാവ്: യശോദ. ഭാര്യ: ദിവ്യ. മക്കൾ: ഹരിപ്രസാദ്, …

മകന്റെ പിറന്നാള്‍ സമ്മാനത്തെ ചൊല്ലിയുള്ള തര്‍ക്കം; ഭാര്യയെയും ഭാര്യാമാതാവിനെയും കത്രിക കൊണ്ട് കുത്തിക്കൊന്നു

ന്യൂഡല്‍ഹി: മകന്റെ പിറന്നാള്‍ ആഘോഷത്തിനിടെ നടന്ന തര്‍ക്കത്തിനൊടുവില്‍ ഭര്‍ത്താവ് ഭാര്യയെയും ഭാര്യാമാതാവിനെയും കുത്തിക്കൊന്നു. ഡല്‍ഹി രോഹിണി സെക്ടര്‍ 17 ലെ ഫ്‌ളാറ്റില്‍ താമസിക്കുന്ന പ്രിയ സെഹ്ഗാള്‍ (34), കുസും സിന്‍ഹ (63) എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പ്രിയയുടെ ഭര്‍ത്താവ് യോഗേഷ് സെഹ്ഗാളിനെ (36) പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ വ്യാഴാഴ്ചയാണ് കേസിനാസ്പദമായ സംഭവം. 15 വയസുള്ള മകന്‍ ചിരാഗിന്റെ പിറന്നാള്‍ ആഘോഷിക്കുകയായിരുന്നു കുടുംബം. പ്രിയയുടെ മാതാവും ആഘോഷത്തില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. അതിനിടെ പിറന്നാള്‍ സമ്മാനത്തെച്ചൊല്ലി പ്രിയയും ഭര്‍ത്താവ് …

സ്വകാര്യവ്യക്തിയുടെ പറമ്പിലെ മരം മുറിക്കുന്നതിനിടെ ദേഹത്ത് പതിച്ച് യുവാവ് മരിച്ചു

കാസര്‍കോട്: മുറിക്കുന്നതിനിടെ മരം പൊട്ടി ദേഹത്ത് വീണ് യുവാവിന് ദാരുണാന്ത്യം. എടത്തോട് പയാളം സ്വദേശി പ്രകാശന്‍ എന്ന നാരായണന്‍(40) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെയാണ് അപകടം.പുങ്ങംചാല്‍ മുടന്തന്‍ പാറ എന്ന സ്ഥലത്ത് സ്വകാര്യ വ്യക്തിയുടെ മരം മുറിക്കുമ്പോള്‍ ദേഹത്ത് വീഴുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

കാന്‍സറിനോട് പോരാടി; ടിവി സീരിയല്‍ താരം പ്രിയ മറാഠെ 38-ാം വയസില്‍ വിടവാങ്ങി

മുംബൈ: പശസ്ത ഹിന്ദി, മറാത്തി ടിവി നടി പ്രിയ മറാഠെ അന്തരിച്ചു. 38 വയസായിരുന്നു. ഞായറാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെ മീരാ റോഡിലെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം. ഏറെക്കാലമായി കാന്‍സര്‍ രോഗബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ‘യാ സുഖനോയ’ എന്ന മറാത്തി സീരിയലിലൂടെയാണ് അവര്‍ ടെലിവിഷനില്‍ അരങ്ങേറ്റം കുറിച്ചത്. പവിത്ര റിഷ്ട, തൂ തിതേ മേ, സാത്ത് നിഭാന സാത്തിയ തുടങ്ങിയ പ്രശസ്തമായ നിരവധി ടെലിവിഷന്‍ പരമ്പരകളില്‍ പ്രിയ അഭിനയിച്ചിട്ടുണ്ട്.‘ഹംനേ ജീന സീഖ് ലിയ’ എന്ന ഹിന്ദി സിനിമയിലും അഭിനയിച്ചു. …

വിവാഹാലോചന ചര്‍ച്ചചെയ്ത് തിയതി തീരുമാനിക്കാന്‍ വിളിച്ചുവരുത്തി; യുവതിയുടെ കുടുംബം 26 കാരനെ അടിച്ചുകൊന്നു

മുംബൈ: വിവാഹാലോചന സംസാരിക്കാമെന്ന വ്യാജേന യുവതിയുടെ കുടുംബം യുവാവിനെ വിളിച്ചുവരുത്തി അടിച്ച് കൊലപ്പെടുത്തി. രാമേശ്വര്‍ ഗെങ്കാട്ട് എന്ന 26-കാരനാണ് കൊല്ലപ്പെട്ടത്. ജൂലൈ 22-ന് പൂനെയ്ക്കടുത്തുള്ള പിംപ്രി ചിഞ്ച്വാഡിലെ സാങ്വി പ്രദേശത്തായിരുന്നു സംഭവം. സംഭവത്തില്‍ യുവതിയുടെ പിതാവ് ഉള്‍പ്പെടെ ഒമ്പത് പേരെ അറസ്റ്റ് ചെയ്തതായും രണ്ട് പേര്‍ ഇപ്പോഴും ഒളിവിലാണെന്നും ഗുജറാത്ത് പൊലീസ് പറഞ്ഞു. ഇവര്‍ക്കെതിരെ കൊലപാതകശ്രമത്തിന് കേസെടുത്തിട്ടുണ്ട്. യുവതിയുടെ പിതാവ് പ്രശാന്ത് സര്‍സാര്‍ ഉള്‍പ്പെടെ 11 പേരാണ് കേസിലെ പ്രതികള്‍. മറ്റ് രണ്ട് പ്രതികള്‍ക്കായി തെരച്ചില്‍ തുടരുകയാണെന്ന് …

ഓണം സ്‌പെഷ്യല്‍ ട്രെയിന്‍; മംഗളൂരു- തിരുവനന്തപുരം എക്‌സ്പ്രസിന് ചെറുവത്തൂരില്‍ സ്റ്റോപ്പ്

കാസര്‍കോട്: ഓണം സ്‌പെഷ്യല്‍ ട്രെയിനായ 06010 മംഗളൂരു- തിരുവനന്തപുരം നോര്‍ത്ത് വണ്‍വേ എക്‌സ്പ്രസിന് ചെറുവത്തൂരില്‍ സ്റ്റോപ്പ് അനുവദിച്ചു. ചൊവ്വാഴ്ച രാത്രി 08.54 ന് ചെറുവത്തൂരില്‍ ട്രെയിന്‍ നിര്‍ത്തും. കാസര്‍കോട് ജില്ലയില്‍ മഞ്ചേശ്വരം, കാസര്‍കോട്, കാഞ്ഞങ്ങാട് സ്‌റ്റേഷനുകളില്‍ ട്രെയിന്‍ നിര്‍ത്തും. ഓണാവധിയും തിരക്കും കണക്കിലെടുത്ത് ഇന്നുമുതല്‍ മൂന്ന് ദിവസത്തേക്ക് നാല് സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വീസുകളുണ്ടാകും. ഇന്ന് ചെന്നൈ സെന്‍ട്രലില്‍ നിന്ന് തിരുവനന്തപുരത്തേക്കും, നാളെ തിരുവനന്തപുരത്ത് നിന്ന് ഉധ്‌നയിലേക്കും, വില്ലുപുരത്ത് നിന്ന് ഉധ്‌നയിലേക്കും സെപ്റ്റംബര്‍ 2ന് മംഗളൂരുവില്‍ നിന്ന് തിരുവനന്തപുരത്തേക്കുമാണ് …

ഹൃദയാഘാതം; മാതൃഭൂമി ന്യൂസ് സീനിയര്‍ ക്യാമറാമാന്‍ പ്രജോഷ് കുമാര്‍ അന്തരിച്ചു

കോഴിക്കോട്: മാതൃഭൂമി ന്യൂസ് സീനിയര്‍ ക്യാമറാമാന്‍ പുതിയേടത്ത് പ്രജോഷ് കുമാര്‍ (45) അന്തരിച്ചു. ഞായറാഴ്ച പുലര്‍ച്ചെ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നായിരുന്നു അന്ത്യം. ബാലുശ്ശേരി വട്ടോളി ബസാര്‍ സ്വദേശിയാണ്. ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്നു. വയനാട് ബ്യൂറോയിലെ ക്യാമറാമാനായി പ്രവര്‍ത്തിച്ചുവരികയായിരുന്നു.പരേതനായ കരുണാകരന്‍ നായരുടെയും ശകുന്തളയുടെയും മകനാണ്. ഭാര്യ: ഷിനി. മക്കള്‍: അവനി,അഖിയ, നൈതിക് ജോഷ്.

മുലപ്പാല്‍ ശ്വാസനാളത്തില്‍ കുടുങ്ങി നാലുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു; ആദ്യ കുഞ്ഞ് മരിച്ചതും സമാനമായി

പാലക്കാട്: മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി നാല് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു.പാലക്കാട് മീനാക്ഷിപുരത്ത് ആദിവാസി ഉന്നതിയില്‍ താമസിക്കുന്ന പാര്‍ഥിപന്റെയും സംഗീതയുടെയും കുഞ്ഞാണ് മരിച്ചത്. ശനിയാഴ്ച പുലര്‍ച്ചെയാണ് മരണം. രണ്ടുവര്‍ഷം മുന്‍പ് ഇവരുടെ ആദ്യത്തെ കുഞ്ഞും ജനിച്ച് 45-ാം ദിവസം സമാനരീതിയില്‍ മരിച്ചിരുന്നു.പാല്‍ നല്‍കുന്നതിനിടെ അനക്കം ഇല്ലെന്ന് കണ്ടപ്പോള്‍ കുഞ്ഞിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയിരുന്നു. എന്നാല്‍ ആശുപത്രിയിലെത്തുന്നതിനുമുമ്പ് കുഞ്ഞു മരിച്ചു. നാലുമാസം പ്രായമായ കുഞ്ഞിന്റെ തൂക്കം 2.200 കിലോഗ്രാം മാത്രമാണ്. മുലപ്പാല്‍ കുടുങ്ങിയതാണ് മരണകാരണമെന്നാണ് പ്രാഥമിക വിവരമെന്ന് മീനാക്ഷിപുരം പൊലീസ് …

പറശ്ശിനി മടപ്പുര കോലധാരി വികെ സഞ്ജിത്ത് അന്തരിച്ചു

പറശ്ശിനിക്കടവ്: പറശ്ശിനി മടപ്പുര കോലധാരി വി കെ സഞ്ജിത്ത് (49)അന്തരിച്ചു. സിപിഎം പറശ്ശിനിക്കടവ് എകെജി മന്ദിരം ബ്രാഞ്ചംഗമാണ്. പരേതരായ കുഞ്ഞിക്കണ്ണന്റെയും നാരായണിയുടെയും മകനാണ്. ഭാര്യ: ദീപ്തി (ടീച്ചര്‍, പറശ്ശിനിക്കടവ് എയുപി സ്‌കൂള്‍). മകന്‍ സായന്ത്(വിദ്യാര്‍ത്ഥി). സഹോദരങ്ങള്‍ രഞ്ജിത്ത്, രജില, പ്രജില. സംസ്‌കാരം ഞായറാഴ്ച ഉച്ചയ്ക്ക് 1 മണിക്ക് പറശ്ശിനിക്കടവ് പൊതുശ്മശാനത്തില്‍

കൊല്ലൂര്‍ ക്ഷേത്ര പരിസരത്ത് നിന്ന് കാണാതായ യുവതിയുടെ മൃതദേഹം സൗപര്‍ണിക നദിയില്‍

മംഗളൂരു: മൂന്നുദിവസം മുമ്പ് കൊല്ലൂര്‍ മൂകാംബികാ ക്ഷേത്ര പരിസരത്ത് നിന്ന് കാണാതായ യുവതിയുടെ മൃതദേഹം സൗപര്‍ണിക നദിയില്‍ കണ്ടെത്തി. ബംഗളൂരു ത്യാഗരാജ നഗറിലെ വസുധ ചക്രവര്‍ത്തി(46) ആണ് മരിച്ചത്. ഈമാസം 27 നാണ് യുവതി ഒറ്റയ്ക്ക് കാറില്‍ കൊല്ലൂരിലെത്തിയത്. ക്ഷേത്ര പരിസരത്തെ ലോഡ്ജിന് സമീപം കാര്‍ നിര്‍ത്തിയിട്ട് സൗപര്‍ണിക നദിയുടെ സമീപത്തേക്ക് പോവുകയായിരുന്നു. ഈ ദൃശ്യം സിസിടിവിയില്‍ നിന്ന് ലഭിച്ചിരുന്നു. അങ്ങനെയാണ് നദിയില്‍ ഒഴുക്കില്‍പെട്ടിട്ടുണ്ടാകുമെന്ന സംശയമുയര്‍ന്നത്. മുങ്ങല്‍ വിദഗ്ധരും ഫയര്‍ സര്‍വീസ് സംഘവും നാട്ടുകാരും വെള്ളിയാഴ്ച വൈകീട്ടും …

ഒൻപതാം ക്ലാസ് വിദ്യാർഥിനി വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ; കണ്ടത് ജോലിക്കു പോയ മാതാവ് ഉച്ചഭക്ഷണം കഴിക്കാൻ എത്തിയപ്പോൾ, പൊലീസ് അന്വേഷണം ആരംഭിച്ചു

ഇടുക്കി: ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചുരക്കുളം പുതുവൽ ആളൂർ ഭവൻ രാജേഷിന്റെ മകൾ റോഷ്നി(14)യാണ് മരിച്ചത്. കുമളി വെള്ളാരംകുന്ന് സ്കൂളിലെ വിദ്യാർത്ഥിനിയാണ് റോഷ്നി. തൊഴിലുറപ്പ് ജോലിക്കു പോയ മാതാവ് രാജി ഉച്ചഭക്ഷണം കഴിക്കാൻ വീട്ടിലെത്തിയപ്പോഴാണ് വീടിനുള്ളിൽ തൂങ്ങിയനിലയിൽ മകളെ കണ്ടത്. തുടർന്ന് അയൽവാസികളുടെ സഹായത്തോടെ ഗവൺമെന്റ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്കു വിട്ടുനൽകി. സംസ്കാരം നടത്തി. സഹോദരി: രേഷ്മ. പ്രാഥമിക അന്വേഷണത്തിൽ ദുരൂഹതയില്ലെന്നും കൂടുതൽ അന്വേഷണം നടത്തുമെന്നും …

മറുനാടൻ മലയാളി ഉടമ ഷാജന്‍ സ്‌കറിയയ്ക്ക് ക്രൂരമർദ്ദനം, ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ഇടുക്കി: യൂട്യൂബ് ചാനൽ ഉടമ ഷാജന്‍ സ്‌കറിയയ്ക്ക് മര്‍ദ്ദനമേറ്റു. തൊടുപുഴ മങ്ങാട്ടുകവലയില്‍ വച്ചാണ് മര്‍ദ്ദനമേറ്റത്. മൂന്ന് പേര്‍ ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു. പരിക്കേറ്റ ഷാജന്‍ സ്‌കറിയ ജില്ലാ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ തേടി. പരുക്ക് ഗുരുതരമല്ലെന്നാണ് വിവരം. കാറിൽ എത്തിയ മൂന്നംഗ സംഘമാണ് ആക്രമിച്ചതെന്നാണ് വിവരം. ഷാജൻ സ്കറിയ വിവാഹ സത്ക്കാരത്തിൽ പങ്കെടുത്ത് മടങ്ങുകയായിരുന്നു.നാട്ടുകാരും പൊലീസും ചേര്‍ന്നാണ് ഷാജനെ ആശുപത്രിയിൽ എത്തിച്ചത്. പൊലീസ് അന്വേഷണം ആരംഭിച്ചു. കണ്ടാലറിയാവുന്ന മൂന്ന് ആളുകൾക്കെതിരെ വധശ്രമകുറ്റം ഉൾപ്പെടെ ചുമത്തി കേസെടുക്കുമെന്ന് തൊടുപുഴ പൊലീസ് …