പൊയിനാച്ചി: ചെമ്മനാട് പഞ്ചായത്ത് ബാലസഭ കുട്ടികള്‍ക്കായി കുഞ്ഞോളം എന്ന പേരില്‍ രണ്ട് ദിവസത്തെ പരിശീലന പരിപാടി സംഘടിപ്പിച്ചു. 23 വാര്‍ഡുകളില്‍ നിന്നായി നൂറോളം കുട്ടികള്‍ പങ്കെടുത്തു. വ്യക്തിത്വ വികസനം, മാജിക്ക് ഷോ ,നാടന്‍ പാട്ടുകള്‍ തുടങ്ങിയവ ക്യാമ്പിന്റെ ഭാഗമായി നടന്നു. കുടുംബശ്രീ സി ഡി എസിന്റെ സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് സുഫൈജ അബൂബക്കര്‍ ഉദ്‌ഘാടനം ചെയ്‌തു.ക്ഷേമ കാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ ശംസുദ്ദീന്‍ തെക്കില്‍ ആധ്യക്ഷം വഹിച്ചു.