കേരള പുനര്‍ നിര്‍മ്മാണം: റോഡിന്റെ ഓവുചാല്‍ സ്ലാബ്‌ കൊണ്ടുവച്ചുടനെ തകരുന്നതായി പരാതി

0
34


മുള്ളേരിയ: കുമ്പള- മുള്ളേരിയ കെ എസ്‌ ടി പി റോഡിലെ മുള്ളേരിയയില്‍ സ്ഥാപിച്ച ഓവുചാല്‍ സ്ലാബ്‌ കൊണ്ടുവച്ചുടനെതന്നെ തകര്‍ന്നു വീഴുന്നെന്നു നാട്ടുകാര്‍ പറയുന്നു.
കേരള പുനര്‍നിര്‍മ്മാണ ഫണ്ടില്‍ നിന്നു കോടികള്‍ ചെലവഴിച്ചു നിര്‍മ്മിക്കുന്ന റോഡിനാണ്‌ ഈ അവസ്ഥയെന്നു പരാതിയുണ്ട്‌. മുള്ളേരിയ ടൗണിനടുത്ത്‌ ഓവുചാലിന്‌ എവിടെ നിന്നോ കോണ്‍ക്രീറ്റ്‌ ചെയ്‌തു കൊണ്ടുവച്ച സ്ലാബിനടുത്തു കൂടി വാഹനങ്ങള്‍ പോകുമ്പോള്‍ പോലും സ്ലാബ്‌ ഇളകി വീഴുകയാണെന്നാണ്‌ പരാതി.

NO COMMENTS

LEAVE A REPLY