സീതാംഗോളി: കുമ്പള-മുള്ളേരിയ കെ.എസ്.ഡി.പി റോഡിലെ സീതാംഗോളി ടൗണില്‍ റോഡിനു നടുവില്‍ മണല്‍ നിറച്ചു വച്ചിരിക്കുന്ന ഡ്രം അപകട ഭീഷണി ഉയര്‍ ത്തുന്നതായി പരാതി.
കാസര്‍കോട്, കട്ടത്തടുക്ക, കുമ്പള, ബദിയഡുക്ക ഭാഗങ്ങളിലേക്കുള്ള നാലു റോഡുകള്‍ ഒത്തുചേരുന്ന സ്ഥലത്താണ് മണല്‍ നിറച്ച ഡ്രം റോഡിനു നടുവില്‍ വച്ചിട്ടുള്ളത്. രാത്രികാലങ്ങളില്‍ വാഹനങ്ങള്‍ക്ക് ഇതു വലിയ അപകട ഭീഷണി ഉണ്ടാക്കുന്നുണ്ടെന്നു ഡ്രൈവര്‍മാരും നാട്ടുകാരും പറയുന്നു.