മാലിന്യ നിര്‍മ്മാര്‍ജ്ജനം: കാസര്‍കോട്‌ നഗരസഭയില്‍ വിജിലന്‍സ്‌ റെയ്‌ഡ്‌; രേഖകള്‍ കാണാനില്ല

0
34

കാസര്‍കോട്‌: കാസര്‍ കോട്‌ നഗരസഭയില്‍ നടപ്പിലാക്കിയ മാലിന്യ നിര്‍മ്മാര്‍ജ്ജന പദ്ധതിയുടെ നിര്‍ണ്ണായക ഫയലുകള്‍ കാണാതായി. വിജിലന്‍സ്‌ ആന്റ്‌ ആന്റി കറപ്‌ഷന്‍ ബ്യൂറോ ഡിവൈ.എസ്‌.പി കെ.വി.വേണു ഗോപാലിന്റെ നേതൃത്വത്തില്‍ ഇന്നലെ നഗരസഭാ ഓഫീസില്‍ നടത്തിയ മിന്നല്‍ പരിശോധനയിലാണ്‌ സംഭവം കണ്ടെത്തിയത്‌. സ്വച്ഛ്‌ ഭാരത്‌ മിഷന്‍, സംസ്ഥാന ശുചിത്വമിഷന്‍, നഗരസഭ എന്നിവരുടെ ഫണ്ട്‌ ഉപയോഗിച്ചാണ്‌ മാലിന്യ നിര്‍മ്മാ ര്‍ജ്ജനത്തിനായി കാസര്‍കോട്‌ നഗരസഭയില്‍ ബയോഗ്യാസ്‌ പ്ലാന്റ്‌, കമ്പോസ്റ്റ്‌ ബിന്‍ തുടങ്ങിയ പദ്ധതികള്‍ നടപ്പിലാക്കിയത്‌.ഇതു സംബന്ധിച്ച്‌ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ്‌ വിജിലന്‍സ്‌ മിന്നല്‍ പരിശോധന നടത്തിയത്‌.

NO COMMENTS

LEAVE A REPLY