കടലില്‍ കുളിക്കാന്‍ ഇറങ്ങിയ യുവാവിനെ തിരമാലയില്‍പ്പെട്ട്‌ കാണാതായി; നോക്കിനിന്നു മടങ്ങി പൊലീസ്‌

0
39


മേല്‍പ്പറമ്പ്‌: സഹോദരനും സഹതൊഴിലാളികള്‍ക്കും ഒപ്പം കടലില്‍ കുളിക്കാനിറങ്ങിയ യുവാവിനെ തിരമാലയില്‍പ്പെട്ട്‌ കാണാതായി. മധ്യപ്രദേശ്‌ സ്വദേശിയും കളനാട്ടെ ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരനുമായ അജയരാജ്‌ റാത്തോഡി(26)നെയാണ്‌ കാണാതായത്‌.
ഇയാളും സഹോദരന്‍ പ്രത്വിരാജ്‌ റാത്തോഡും മറ്റു ഏഴുപേര്‍ക്കൊപ്പം ഇന്നലെ വൈകിട്ട്‌ ചെമ്പിരിക്ക കടലില്‍ ആണ്‌ കുളിക്കാന്‍ ഇറങ്ങിയത്‌. ഇതിനിടയില്‍ ശക്തമായ തിരമാലയില്‍പ്പെട്ടാണ്‌ അജയരാജിനെ കാണാതായത്‌.

NO COMMENTS

LEAVE A REPLY