മുള്ളേരിയ: ബസ് യാത്രക്കാരിയായ വൃദ്ധയുടെ മൂന്നു പവന്‍ തൂക്കം വരുന്ന സ്വര്‍ണ്ണമാലയും മൊബൈല്‍ ഫോണും 400 രൂപയും അടങ്ങിയ പേഴ്‌സ് മോഷ്‌ടിച്ച കേസിലെ പ്രതികളെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പു നടത്തി. പ്രതികളെ പരാതിക്കാരി തിരിച്ചറിഞ്ഞു. ഇക്കഴിഞ്ഞ ഡിസംബര്‍ മൂന്നിനാണ് കേസിനാസ്‌പദമായ സംഭവം.