എസ്‌ എസ്‌ എല്‍ സി പരീക്ഷ തുടങ്ങി; ഹയര്‍സെക്കണ്ടറി നാളെ

0
36


കാസര്‍കോട്‌: എസ്‌ എസ്‌ എല്‍ സി പരീക്ഷ ആരംഭിച്ചു. 29ന്‌ അവസാനിക്കും. 2960 കേന്ദ്രങ്ങളിലായി 4,19,554 വിദ്യാര്‍ത്ഥികളാണ്‌ പരീക്ഷയെഴുതുന്നത്‌. കാസര്‍കോട്‌ ജില്ലയില്‍ 19,566 വിദ്യാര്‍ത്ഥികളാണ്‌ പരീക്ഷയെഴുതിയത്‌. ഇവരില്‍ 9433 പേര്‍ പെണ്‍കുട്ടികളാണ്‌. 156 സെന്ററുകളിലാണ്‌ ജില്ലയില്‍ പരീക്ഷ നടക്കുന്നത്‌.
കാസര്‍കോട്‌ വിദ്യാഭ്യാസ ജില്ലയില്‍ 10957 പേരും കാഞ്ഞങ്ങാട്‌ വിദ്യാഭ്യാസ ജില്ലയില്‍ 8609 പേരുമാണ്‌ പരീക്ഷയെഴുതുന്നത്‌. കാഞ്ഞങ്ങാട്ട്‌ 75ഉം കാസര്‍കോട്ട്‌ 81 സെന്ററുകളിലുമായാണ്‌ പരീക്ഷ നടക്കുന്നത്‌.

NO COMMENTS

LEAVE A REPLY