അഡ്വ.ഷുക്കൂറിനെതിരെ ഫത്‌വ; വീടും പരിസരവും പൊലീസ്‌ നിരീക്ഷണത്തില്‍

0
41

കാഞ്ഞങ്ങാട്‌: തന്റെ എല്ലാ സ്വത്തുക്കളും പെണ്‍മക്കള്‍ക്കു തന്നെ ഉറപ്പാക്കുന്നതിനുവേണ്ടി സ്‌പെഷ്യല്‍ മാര്യേജ്‌ ആക്‌ട്‌ പ്രകാരം വിവാഹം ചെയ്‌തതിന്റെ പേരില്‍ അഡ്വക്കേറ്റും സിനിമാതാരവുമായ പി.ഷുക്കൂറിനെതിരെ ഫത്‌വ. ഇതേ തുടര്‍ന്ന്‌ ആറങ്ങാടിയിലുള്ള ഇദ്ദേഹത്തിന്റെ വീടിനു പൊലീസ്‌ നിരീക്ഷണം ഏര്‍പ്പെടുത്തി.
ഇന്നലെയാണ്‌ ഷുക്കൂറും ഭാര്യ മഞ്ചേശ്വരം ലോ ക്യാമ്പസ്‌ ഡയറക്‌ടറും മുന്‍ എം.ജി സര്‍വ്വകലാശാലാ പ്രോവൈസ്‌ ചാന്‍സലറുമായ ഷീനയും സ്‌പെഷ്യല്‍ മാര്യേജ്‌ ആക്‌ട്‌ പ്രകാരം ഹൊസ്‌ദുര്‍ഗ്ഗ്‌ രജിസ്‌ട്രാര്‍ ഓഫീസില്‍ വിവാഹിതരായത്‌. ഇതു സംബന്ധിച്ച വാര്‍ത്തകള്‍ സാമൂഹ്യ മാധ്യമങ്ങളിലടക്കം വൈറലായിരുന്നു. തൊട്ടു പിന്നാലെയാണ്‌ മലപ്പുറം, തിരൂരങ്ങാടിയിലുള്ള ദാറുല്‍ ഹുദാ ഇസ്ലാമിക്‌ യൂണിവേഴ്‌സിറ്റിയുടെ പേരിലുള്ള ഫത്‌വ ഷുക്കൂര്‍ തന്നെ പുറത്തുവിട്ടത്‌.

NO COMMENTS

LEAVE A REPLY