ആറുമാസം മുമ്പു ലക്ഷങ്ങള്‍ ചെലവഴിച്ചു വാങ്ങിയ ജനറേറ്റര്‍ നോക്കുകുത്തി: മംഗല്‍പാടിയില്‍ വീണ്ടും വിവാദം

0
53


ഉപ്പള: മംഗല്‍പാടി പഞ്ചായത്തിലെ വൈദ്യുതി ക്ഷാമം പരിഹരിക്കാന്‍ ലക്ഷങ്ങള്‍ ചെലവഴിച്ച്‌ ആറുമാസം മുമ്പു വാങ്ങിയ ജനറേറ്റര്‍ പഞ്ചായത്ത്‌ ഓഫീസ്‌ പരിസരത്ത്‌ തുരുമ്പെടുക്കുന്നു.
വൈദ്യുതീകരണം നടന്നിട്ടില്ലെന്ന കാരണത്താലാണ്‌ ജനറേറ്ററിന്റെ പാക്കിംഗ്‌ പോലും പൊളിക്കാതെ പഞ്ചായത്ത്‌ ഓഫീസ്‌ പരിസരത്ത്‌ ഇറക്കിവച്ചിരിക്കുന്നത്‌. അഴിമതിക്കെതിരെ പഞ്ചായത്ത്‌ ഭരണപാര്‍ട്ടിയുടെ പ്രതിഷേധത്തെ തുടര്‍ന്നു പഞ്ചായത്ത്‌ പ്രസിഡണ്ടിനു രാജിവയ്‌ക്കേണ്ടി വന്നു. പകരം വന്ന പ്രസിഡണ്ട്‌ കെടുകാര്യസ്ഥതക്കെതിരെയുള്ള പ്രതിഷേധം കാത്തിരിക്കുന്നു.
വൈദ്യുതീകരണത്തിനുവേണ്ട പണം പഞ്ചായത്ത്‌ ഫണ്ടില്‍ നിന്നെടുത്തു ജനറേറ്റര്‍ പ്രവര്‍ത്തിപ്പിക്കണമെന്നു നാട്ടുകാര്‍ നിരന്തരം ആവശ്യപ്പെട്ടു തുടങ്ങിയിട്ടുണ്ട്‌. അതേസമയം പഞ്ചായത്ത്‌ ഭരണസമിതിയും ജീവനക്കാരും ഇരുട്ടില്‍ തപ്പുകയാണെന്നു പറയുന്നു.
ജില്ലയില്‍ ഏറ്റവും കൂടുതല്‍ ജനസംഖ്യയും വരുമാനവുമുള്ള പഞ്ചായത്താണ്‌ മംഗല്‍പാടി. ജില്ലയില്‍ പുരോഗമന-വികസന പ്രവര്‍ത്തനങ്ങളെ പിന്നോട്ടടിക്കുന്നതും ഇതേ പഞ്ചായത്താണെന്നു ജനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.അതേസമയം ജനറേറ്റര്‍ സ്ഥാപിക്കുന്നതിനുള്ള അടിസ്ഥാന സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താതെ ജനറേറ്റര്‍ വാങ്ങാന്‍ തിടുക്കം കൂട്ടിയതാണ്‌ അനിശ്ചിതത്വത്തിന്‌ ഇടയാക്കിയതെന്നു പറയുന്നു. കമ്മീഷന്‍ കൈപ്പറ്റിയശേഷം ജനറേറ്റര്‍ ഉപേക്ഷിച്ചതാണെന്നും ജനങ്ങള്‍ പറയുന്നുണ്ട്‌.

NO COMMENTS

LEAVE A REPLY