കാസര്‍കോട്: ശിവരാത്രി മഹോത്സവത്തിനു ജില്ലയിലെ ക്ഷേത്രങ്ങളില്‍ ഭക്തി നിര്‍ഭരമായ തുടക്കം. നാളെയാണ് ശിവരാത്രി മഹോത്സവം. പ്രധാന ക്ഷേത്രങ്ങളിലെല്ലാം പ്രത്യേക പൂജകള്‍, ബലിയുത്സവം, പഞ്ചാക്ഷരീമന്ത്രജപം ഭജന എന്നിവ നടക്കുന്നു. കാസര്‍കോട് മല്ലികാര്‍ജ്ജുന ക്ഷേത്രത്തില്‍ സാര്‍വ്വജനിക ശ്രീ ഗണേശോത്സവ സമിതിയുടെ നേതൃത്വത്തില്‍ നാളെ വൈകിട്ട് 6മുതല്‍ 7വരെ ശിവപഞ്ചാക്ഷരീ മന്ത്രജപം, ഭജന, ദേവബലിയുത്സവം, പൂജകള്‍ എന്നിവയുണ്ടാകും.പെരിയ: പെരിയോക്കി ഗൗരീശങ്കര ക്ഷേത്രത്തില്‍ ശിവരാത്രിയുത്സവത്തിന് ഇന്നു രാവിലെ തുടക്കമായി. രാവിലെ കലവറ നിറക്കല്‍, ഭജന, ഉച്ചക്ക് മധ്യാഹ്ന പൂജ അന്നദാനം എന്നിവയുണ്ടായി. വൈകിട്ട് ആചാര്യ വരവേല്‍പ്പ്, കലാപരിപാടി