ചെമ്മനാട്: റോഡ് മുറിച്ചു കടക്കുന്നതിനിടയില്‍ യുവാവ് ബൈക്കിടിച്ച് മരിച്ചു. ചെമ്മനാട് ആലിച്ചേരിയില്‍ താമസക്കാരനും തമിഴ് നാട് സ്വദേശിയുമായ ബാര്‍ബര്‍ മണികണ്‌ഠന്റെ മകന്‍ മഹേഷ് (30) ആണ് മരിച്ചത്. ഇന്നലെ രാത്രി ഏഴരമണിയോടെ ചന്ദ്രഗിരി, പാലത്തിനു സമീപത്ത് ബടക്കുംഭാഗത്താണ് അപകടം. ചിക്കന്‍ വാങ്ങി പോവുകയായിരുന്നു മഹേഷ്.