യുവാവിനെ ദുരൂഹ സാഹചര്യത്തില്‍ കാണാതായി; പൊലീസ്‌ അന്വേഷണം തുടങ്ങി

0
81


കാസര്‍കോട്‌: രാവിലെ ജോലിക്കാണെന്നു പറഞ്ഞ്‌ വീട്ടില്‍ നിന്നും ഇറങ്ങിയ യുവാവിനെ കാണാതായി. കാര്‍ കാസര്‍കോട്‌ ടൗണിനു സമീപത്തു നിര്‍ത്തിയിട്ട നിലയില്‍ കണ്ടതോടെ സംഭവത്തില്‍ ദുരൂഹതയേറി. ബന്ധുക്കള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന്‌ വിദ്യാനഗര്‍ പൊലീസ്‌ സൈബര്‍ സെല്ലിന്റെ സഹായത്തോടെ അന്വേഷണം ആരംഭിച്ചു.വിദ്യാനഗര്‍ പൊലീസ്‌ സ്റ്റേഷന്‍ പരിധിയിലെ ഒരു യുവാവിനെയാണ്‌ കാണാതായത്‌. പതിവുപോലെ കാറുമായി ജോലിക്കു പോയതായിരുന്നെന്നു പറയുന്നു. തിരിച്ചെത്താത്തതിനെ തുടര്‍ന്ന്‌ മൊബൈല്‍ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചുവെങ്കിലും സ്വിച്ച്‌ ഓഫ്‌ എന്ന മറുപടിയാണ്‌ ലഭിച്ചത്‌. ഇതിനിടയില്‍ കാര്‍ നിര്‍ത്തിയിട്ട നിലയില്‍ കണ്ടെത്തുക കൂടി ചെയ്‌തതോടെ ദുരൂഹത ഉടലെടുത്തു. തുടര്‍ന്ന്‌ ബന്ധുക്കള്‍ പൊലീസ്‌ സ്റ്റേഷനിലെത്തി വാക്കാല്‍ വിവരം അറിയിച്ചു. സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ ഏറ്റവും ഒടുവില്‍ ടവര്‍ ലൊക്കേഷന്‍ കാണിച്ചത്‌ കുമ്പളയിലാണ്‌. യുവാവിനെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്‌ വിദ്യാനഗര്‍ പൊലീസ്‌ പറഞ്ഞു.

NO COMMENTS

LEAVE A REPLY