ഉദാരമതികളുടെ സഹായം തേടി നാരായണന്‍

0
102


ബേഡകം: കരളിനു ഗുരുതരമായ രോഗം ബാധിച്ച്‌ മംഗളൂരു ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന കുടുംബൂര്‍ താനത്തിങ്കാല്‍ (തുവള്ളക്കയ) നാരായണന്‍ ഉദാരമതികളുടെ സഹായം തേടുന്നു. ദിവസേന നല്ലൊരു തുക ചികിത്സയ്‌ക്ക്‌ മാത്രം ചെലവഴിക്കേണ്ട അവസ്ഥയാണിപ്പോള്‍. നിര്‍ദ്ധരായ കുടുംബത്തിന്റെ നിസ്സഹായ അവസ്ഥയില്‍ സഹായിക്കാന്‍ കുറ്റിക്കോല്‍ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ ലിസി തോമസ്സിന്റെ അധ്യക്ഷതയില്‍ നാട്ടുകാരുടെ നേതൃത്വത്തില്‍ സഹായകമ്മിറ്റി രൂപീകരിച്ചു. കള്ളാര്‍ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ടി.കെ നാരായണന്‍, മെമ്പര്‍ സവിത രവി ,കുറ്റിക്കോല്‍ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ ലിസി തോമസ്‌, മെമ്പര്‍ അശ്വതി അജികുമാര്‍ എന്നിവര്‍ രക്ഷാധികാരികളും കുറ്റിക്കോല്‍ ഗ്രാമപഞ്ചായത്ത്‌ പതിനൊന്നാം വാര്‍ഡ്‌ മെമ്പര്‍ ജോസഫ്‌ പാറത്തട്ടേല്‍ ചെയര്‍മാനും, അക്ഷയ രാധാകൃഷ്‌ണന്‍ കണ്‍വീനറുമായി ടോമി അബ്രഹാം ചികിത്സാ സഹായ കമ്മിറ്റിയും രൂപീകരിച്ചു. കേരള ഗ്രാമീണ ബാങ്ക്‌ ബന്തടുക്ക ശാഖയില്‍ ചെയര്‍മാന്‍ / കണ്‍വീനര്‍ എന്നിവരുടെ പേരില്‍ ജോയന്റ്‌ അക്കൗണ്ട്‌ ആരംഭിച്ചു. നാരായണന്‍ മകന്‍ നവീന്‍കുമാറിന്റെ പേരിലുള്ള ഗൂഗിള്‍ പേ നമ്പരും നാരായണന്‍ ചികത്സാ സഹായ കമ്മിറ്റി ഉപയോഗിച്ചു വരുന്നു .ചെയര്‍മാന്‍ ജോസഫ്‌ പാറത്തട്ടേല്‍ 9744257635 കണ്‍വീനര്‍ അക്ഷയ രാധാകൃഷ്‌ണന്‍. എം 9355400400 ട്രഷര്‍ ടോമി അബ്രഹാം 9400102222 ഗൂഗിള്‍ പേ നമ്പര്‍ -നവീന്‍കുമാര്‍ 9539444828
കേരള ഗ്രാമീണ ബാങ്ക്‌ ബന്തടുക്കശാഖ അക്കൗണ്ട്‌ നമ്പര്‍: 40420101066456,ഐഎഫ്‌എസ്‌ സി: കെ എല്‍ ജി ബി 0040420എന്നിവയില്‍ സഹായങ്ങള്‍ ലഭ്യമാക്കണമെന്ന്‌ സഹായസമിതി അഭ്യര്‍ത്ഥിച്ചു.

NO COMMENTS

LEAVE A REPLY