മുദ്രപത്രത്തില്‍ ഒപ്പിടുവിച്ച്‌ 55സെന്റ്‌ സ്ഥലം തട്ടിയ ആള്‍ക്കെതിരെ കേസ്‌

0
88


കുമ്പള: വ്യാജ രേഖ ഉണ്ടാക്കി സ്വത്തു തട്ടിയെടുത്തുവെന്ന പരാതിയില്‍ പട്ടികജാതി- പട്ടിക വര്‍ഗ്ഗ അക്‌ട്‌ പ്രകാരം പൊലീസ്‌ കേസെടുത്തു. പേരാല്‍ കണ്ണൂരിലെ കൊറഗ(45)യുടെ പരാതി പ്രകാരം അബ്‌ദുള്ളയ്‌ക്കെതിരെയാണ്‌ കേസെടുത്തത്‌. 2001ല്‍ പരാതിക്കാരന്‍ പേരാല്‍ കണ്ണൂരിലെ അബ്‌ദുള്ളയുടെ വീട്ടില്‍ ജോലി ചെയ്‌തിരുന്നു. ഈ സമയത്ത്‌ 2000 രൂപ വീട്ടുടമയില്‍ നിന്നു കൈപ്പറ്റിയിരുന്നുവെന്നും അതിനു പകരം മുദ്രപത്രത്തില്‍ ഒപ്പിട്ടുകൊടുത്തിരുന്നുവെന്നും കൊറഗ കുമ്പള പൊലീസില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞു. പ്രസ്‌തുത മുദ്രപത്രം ഉപയോഗിച്ച്‌ പേരാല്‍ കണ്ണൂര്‍ വില്ലേജില്‍ തന്റെ ഉടമസ്ഥയിലുള്ള 55 സെന്റ്‌ സ്ഥലം തട്ടിയെടുത്തുവെന്നും പരാതിയില്‍ പറഞ്ഞു.
തന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത്‌ അബ്‌ദുള്ളയുടെ ആള്‍ക്കാര്‍ എത്തിയത്‌ ചോദിച്ചപ്പോഴാണ്‌ സംഭവം അറിഞ്ഞതെന്നു കൂട്ടിച്ചേര്‍ത്തു.

NO COMMENTS

LEAVE A REPLY