ഫ്യൂസൂരിയ സംഭവം; വൈദ്യുതി ഓഫീസില്‍ കയറി എഞ്ചിനീയറെ തള്ളിയിട്ടു; കേസ്‌

0
77


ഉപ്പള: വൈദ്യുതി കണക്ഷന്‍ വിച്ഛേദിച്ചതിന്റെ വിരോധത്തില്‍ വൈദ്യുതി ഓഫീസില്‍ കയറി അസി. എഞ്ചിനീയറെ തള്ളിയിടുകയും കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തുകയും ചെയ്‌തതായി പരാതി. പരാതിയില്‍ വീട്ടുടമയ്‌ക്കെതിരെ പൊലീസ്‌ കേസെടുത്തു. കെ എസ്‌ ഇ ബി ഉപ്പള സെക്ഷനിലെ അസി. എഞ്ചിനീയര്‍ ഷെഫീഖിന്റെ പരാതിയില്‍ ഹിദായത്ത്‌ നഗറിലെ അബ്‌ദുല്‍ റഹ്മാന്‍ എന്ന അന്താനി ക്കെതിരെയാണ്‌ കേസ്‌. ഇന്നലെ വൈകുന്നേരമാണ്‌ കേസിനാസ്‌പദമായ സംഭവം. പ്രതിയുടെ വീട്ടിലേയ്‌ക്കുള്ള വൈദ്യുതി കണക്ഷന്‍ ബില്ലടക്കാത്തിനാല്‍ വിച്ഛേദിച്ചിരുന്നു. ഈ വിരോധത്തില്‍ അബ്‌ദുല്‍ റഹ്മാന്‍ ഓഫീസില്‍ എത്തുകയും ബഹളം വയ്‌ക്കുകയായിരുന്നുവെന്നും ചോദ്യം ചെയ്‌തപ്പോള്‍ തള്ളിയിടുകയായിരുന്നുവെന്നും പരാതിയില്‍ പറഞ്ഞു.

NO COMMENTS

LEAVE A REPLY