മൂന്നുകോടി രൂപയുടെ മള്‍ട്ടി പര്‍പ്പസ്‌ ഇന്‍ഡോര്‍ സ്റ്റേഡിയം മൂന്നു വര്‍ഷമായി ചുവപ്പുനാടയില്‍

0
89

കുമ്പള: മൂന്നു വര്‍ഷം മുമ്പു ജില്ലാ പഞ്ചായത്ത്‌ ആരംഭിച്ച മര്‍ട്ടി പര്‍പ്പസ്‌ ഇന്‍ഡോര്‍ സ്റ്റേഡിയത്തെ അധികൃതര്‍ ചുവപ്പുനാടയില്‍ കെട്ടി വച്ചിരിക്കുന്നു.
കുമ്പള പഞ്ചായത്ത്‌ ഒന്‍പതാം വാര്‍ഡിലെ കൊടിയമ്മ ഗവ. ഹൈസ്‌കൂള്‍ ഗ്രൗണ്ടിലാണ്‌ ആധുനിക സൗകര്യങ്ങളോടെ ഇന്‍ഡോര്‍ സ്റ്റേഡിയം നിര്‍മ്മിക്കാന്‍ ജില്ലാ പഞ്ചായത്ത്‌ തീരുമാനിച്ചിരുന്നത്‌. മഞ്ചേശ്വരം മണ്ഡലത്തിലെ ആദ്യത്തെ മര്‍ട്ടി പര്‍പ്പസ്‌ സ്റ്റേഡിയം എന്ന വീരവാദത്തോടെയായിരുന്നു പ്രഖ്യാപനം.വോളിബാള്‍കോര്‍ട്ട്‌, കബഡി കോര്‍ട്ട്‌, ഷട്ടില്‍കോര്‍ട്ട്‌ എന്നിവ ഇന്‍ഡോര്‍ സ്റ്റേഡിയം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരുന്നു. 200 പേര്‍ക്ക്‌ ഒരേ സമയം കളിക്കാനുള്ള സൗകര്യവും പദ്ധതിയില്‍ നിര്‍ദ്ദേശിച്ചിരുന്നു. മൂന്ന്‌ ഏക്കര്‍ സ്‌കൂള്‍ മൈതാനത്ത്‌ 1000 മീറ്റര്‍ ചതുരശ്ര വിസ്‌തൃതിയില്‍ സ്റ്റേഡിയം നിര്‍മ്മിക്കുമെന്നായിരുന്നു അറിയിപ്പ്‌. വിശ്രമമുറി, ഡ്രസിംഗ്‌ റൂം, ടോയിലറ്റ്‌ എന്നിവയും പദ്ധതി നിര്‍ദ്ദേശത്തിലുണ്ടായിരുന്നു. പൊതുമരാമത്ത്‌ കെട്ടിട നിര്‍മ്മാണ വിഭാഗത്തിനായിരുന്നു പദ്ധതിയുടെ ചുമതല. ഇതിന്‌ 1.25 കോടി രൂപ കാസര്‍കോട്‌ വികസന പാക്കേജില്‍ നിന്ന്‌ അനുവദിച്ചിരുന്നു. ഇതിനു പുറമെ പഞ്ചായത്തുകളുടെ വിഹിതമായി 1.75 കോടി രൂപക്കും ഭരണാനുമതി ലഭിച്ചിരുന്നു. ഭരണാനുമതി ലഭിച്ച്‌ ഒന്നര വര്‍ഷം കഴിഞ്ഞിട്ടും പദ്ധതിക്ക്‌ ഒരു കല്ലുപോലും വച്ചിട്ടില്ലെന്നു നാട്ടുകാര്‍ പറഞ്ഞു. ഇതിനിടയില്‍ കഴിഞ്ഞ സെപ്‌റ്റംബറില്‍ ഉദ്യോഗസ്ഥന്മാരും ജനപ്രതിനിധികളും സ്ഥലത്തെത്തി പാറപോലെ ഉറച്ചു നിന്നതായി നാട്ടുകാര്‍ പറയുന്നു

NO COMMENTS

LEAVE A REPLY