ഇച്ചിലങ്കോട്‌ ഉദയാസ്‌തമന മഖാം ഉറൂസ്‌ ഫെബ്രുവരിയില്‍

0
102

കുമ്പള: ഇച്ചിലങ്കോട്‌ റാഫി ഇബ്‌നു മാലിക്‌ ദീനാര്‍ മഖാം ഉദയാസ്‌തമന ഉറൂസ്‌ 2023 ഫെബ്രുവരി മാസം അതിവിപുലമായി നടത്താന്‍ തീരുമാനിച്ചതായി ഇച്ചിലങ്കോട്‌ ജമാഅത്ത്‌ കമ്മിറ്റി ഭാരവാഹികളും ഉറൂസ്‌ കമ്മിറ്റി ഭാരവാഹികളും സംയുക്തമായി കുമ്പളയില്‍ സംഘടിപ്പിച്ച വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ഫെബ്രുവരി 6 മുതല്‍ 26 വരെയാണ്‌ ഉറൂസ്‌ പരിപാടികള്‍ നടക്കുക. ഉദ്‌ഘാടന സമ്മേളനം, മതസൗഹാര്‍ദ്ദ സംഗമം, മതപ്രഭാഷണ വേദികള്‍ എന്നിവ സംഘടിപ്പിക്കും. കാലിക പ്രസക്തിയുള്ള വിഷയങ്ങളെ പ്രതിപാദിച്ചു കൊണ്ടായിരിക്കും പ്രഭാഷണങ്ങള്‍ നടക്കുക. സുന്നത്ത്‌ ജമാഅത്തിന്റെ പ്രഗത്ഭ പണ്ഡിതന്മാരെ ഒരേ വേദിയില്‍ സംഗമിപ്പിച്ചു കൊണ്ട്‌ സമാപന സമ്മേളനം മഹത്തരമാക്കാനാണ്‌ ഉദ്ദേശിക്കുന്നതെന്നും ഭാരവാഹികള്‍ പറഞ്ഞു.
ഖതീബ്‌ മുഹമ്മദ്‌ ഇര്‍ഷാദ്‌ ഫൈസി, വൈസ്‌ പ്രസി. മൊയ്‌തു ഹാജി, സെക്ര. മഹമൂദ്‌ കുട്ടി ഹാജി, ട്രഷറര്‍ ഫാറൂഖ്‌ പച്ചമ്പള, ഉറൂസ്‌ കമ്മിറ്റി കണ്‍വീനര്‍മാരായ ഹസന്‍ ഇച്ചിലങ്കോട്‌, മജീദ്‌ പച്ചമ്പള എന്നിവര്‍ വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്തു.

NO COMMENTS

LEAVE A REPLY