കാഞ്ഞങ്ങാട്ട്‌ ബി ജെ പി നേതാവിന്റെ വീടിനും കാറിനും നേരെ അക്രമം

0
104

കാഞ്ഞങ്ങാട്‌: ബി ജെ പി കാഞ്ഞങ്ങാട്‌ മുനിസിപ്പല്‍ സെക്രട്ടറി അരയാക്കടവ്‌, ബാങ്കോട്ടെ വി കെ രഞ്‌ജിത്തിന്റെ വീടിനും കാറിനും നേരെ കല്ലേറ്‌. ഗ്ലാസുകള്‍ തകര്‍ന്നു. ഇന്നു പുലര്‍ച്ചെ രണ്ടു മണിയോടെയാണ്‌ സംഭവം. ശക്തമായ കല്ലേറില്‍ വീടിന്റെ ജനല്‍ ഗ്ലാസുകളും മുറ്റത്തു നിര്‍ത്തിയിട്ടിരുന്ന കാറിന്റെ ചില്ലും തകര്‍ന്നു. ശബ്‌ദം കേട്ടാണ്‌ വീട്ടുകാര്‍ ഉണര്‍ന്നത്‌. ലൈറ്റിട്ട്‌ പുറത്തിറങ്ങുമ്പോഴേയ്‌ക്കും അക്രമികള്‍ രക്ഷപ്പെട്ടതായി പറയുന്നു.
വിവരമറിഞ്ഞ്‌ പൊലീസ്‌ എത്തി പരിസരമാകെ തെരച്ചില്‍ നടത്തിയെങ്കിലും അക്രമികളെ കണ്ടെത്താന്‍ കഴിഞ്ഞില്ല. രാഷ്‌ട്രീയ വൈരാഗ്യമാണ്‌ അക്രമത്തിനു പിന്നിലെന്നു ബി ജെ പി ആരോപിച്ചു. പൊലീസ്‌ കേസെടുത്ത്‌ അന്വേഷണം ആരംഭിച്ചു.

NO COMMENTS

LEAVE A REPLY