ഉപ്പള ഗേറ്റില്‍ അടിപ്പാത; ആക്ഷന്‍ കമ്മറ്റി ധര്‍ണ്ണ നടത്തി

0
94

ഉപ്പള: ഉപ്പളഗേറ്റില്‍ അടിപ്പാത നിര്‍മ്മിക്കണമെന്നാവശ്യപ്പെട്ട്‌ ആക്ഷന്‍ കമ്മറ്റി ധര്‍ണ നടത്തി. മംഗല്‍പാടി പഞ്ചായത്തിലെ 1,2,3,23 വാര്‍ഡുകളിലെ അയ്യായിരത്തോളം കുടുംബങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം ഉറപ്പാക്കാന്‍ അടിപ്പാത അനിവാര്യമാണെന്നു യോഗം ആവശ്യപ്പെട്ടു. എ കെ എം അഷ്‌റഫ്‌ എം എല്‍ എ ഉദ്‌ഘാടനം ചെയ്‌തു. ഗോള്‍ഡന്‍ അബ്‌ദുള്‍ റഹ്മാന്‍, ഷാജി, അബ്‌ദുള്‍ ലത്തീഫ്‌, എസ്‌ എം മുഹമ്മദ്‌, മുഹമ്മദ്‌ കുഞ്ഞി, അഷ്‌റഫ്‌ തുടങ്ങിയവര്‍ പ്രസംഗിച്ചു.

NO COMMENTS

LEAVE A REPLY