ലോക ടൂറിസം ദിനം: മൊഗ്രാലിനെ ടൂറിസം കേന്ദ്രമായി പ്രഖ്യാപിക്കണമെന്ന്‌ ആവശ്യം

0
95

കുമ്പള: ലോകം ടൂറിസം ദിനം ആഘോഷിക്കുമ്പോള്‍ പ്രകൃതി രമണീയമായ മൊഗ്രാല്‍ കടലോരത്തെ ടൂറിസം കേന്ദ്രമായി പ്രഖ്യാപിക്കണമെന്ന്‌ നാട്‌ ആവശ്യപ്പെടുന്നു.
പുഴകളും കടലുകളുമുള്ള മൊഗ്രാല്‍ പ്രദേശം വിനോദ സഞ്ചാരത്തിന്‌ അനുയോജ്യമായ പ്രദേശമാണെന്നു നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു. വിസ്‌തൃതവും ശാന്തവുമായ കടലില്‍ കുളിക്കാനും കളിക്കാനും വിവിധ സ്ഥലങ്ങളില്‍ നിന്ന്‌ ആളുകള്‍ ഇപ്പോഴും ഇവിടെ എത്താറുണ്ട്‌.
പുഴകളില്‍ ഇടയ്‌ക്കു പ്രകൃതി ദത്തമായി രൂപപ്പെട്ട തുരുത്തുകളും വിശാലമായ പുഴയോരവും വശ്യത പകരുന്നു. നാങ്കി മുതല്‍ കൊപ്പളം വരെയുള്ള കടലോരവും ടൂറിസം വികസനത്തിന്‌ ഏറെ അനുയോജ്യമാണെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. കോവിഡിനു മുമ്പു ജനങ്ങള്‍ മന്‍കൈയെടുത്തു ബീച്ച്‌ ഫെസ്റ്റുകള്‍ നടത്തിയിരുന്നു. ടൂറിസം വകുപ്പ്‌ സ്ഥലം സന്ദര്‍ശിക്കുകയും പരിപാടികള്‍ വീക്ഷിക്കുകയും ചെയ്‌തിരുന്നെങ്കിലും തുടര്‍ നടപടികളുണ്ടാകാത്തതില്‍ ജനങ്ങള്‍ പ്രതിഷേധിക്കുന്നു.

NO COMMENTS

LEAVE A REPLY