കുമ്പള- ബദിയഡുക്ക റോഡിലെ ബസ്‌ കാത്ത്‌ നില്‍പ്പ്‌ റോഡില്‍; അപകടഭീഷണി

0
109

കുമ്പള: കുമ്പള- ബദിയഡുക്ക റോഡിലെ ബസ്‌ സ്റ്റോപ്പ്‌ അപകടമേഖലയായി മാറുന്നു. ആറുവരി ദേശീയപാതയുടെയും കെ എസ്‌ ടി പി റോഡിന്റെയും പണി നടന്നു കൊണ്ടിരിക്കെ കുമ്പളയില്‍ ഗതാഗത ക്ലേശം ദുസ്സഹമായിരിക്കുകയാണെന്നു യാത്രക്കാര്‍ പറയുന്നു.
കുമ്പളയില്‍ നിന്ന്‌ ബദിയഡുക്ക, കളത്തൂര്‍, കൊടിയമ്മ എന്നിവിടങ്ങളിലേക്കുള്ള ബസ്സുകള്‍ക്കു യാത്രക്കാര്‍ കാത്തു നില്‍ക്കുന്ന സ്റ്റോപ്പില്‍ ബസ്‌ വെയ്‌റ്റിംഗ്‌ ഷെഡ്‌ ഇനിയും ഏര്‍പ്പെടുത്തിയിട്ടില്ല. ഇതുമൂലം യാത്രക്കാര്‍ക്കു കടവരാന്തകളില്‍ നില്‍ക്കേണ്ടി വരുന്നു. അതു മൂലം കടകളില്‍ കച്ചവടം നടക്കുന്നില്ലെന്നും ആക്ഷേപമുണ്ട്‌. സ്‌കൂള്‍ വിടുന്ന സമയത്ത്‌ കുട്ടികള്‍ ബസ്‌ കാത്ത്‌ റോഡിന്റെ മധ്യഭാഗം വരെ നിറയുന്നു. കുട്ടികള്‍ ബസില്‍ കയറുന്നതു ഒഴിവാക്കാന്‍ നീക്കമുണ്ടെന്നും ആരോപണമുണ്ട്‌. റോഡ്‌ പണിക്കാരുടെ വാഹനങ്ങള്‍ തലങ്ങും വിലങ്ങും ഒടുന്നത്‌ ഏതു നിമിഷവും അപകട സാധ്യതയിലേക്കു വിരല്‍ ചൂണ്ടുന്നു. റോഡു മധ്യം വരെ നില്‍ക്കുന്ന വിദ്യാര്‍ത്ഥികളെ യാത്രാ അച്ചടക്കം പാലിക്കാന്‍ പ്രേരിപ്പിക്കുന്നതിനും അപകടം ഒഴിവാക്കാനും ട്രാഫിക്‌ സംവിധാനമോ പൊലീസ്‌ സാന്നിധ്യമോ അധികൃതര്‍ ഉറപ്പാക്കുന്നില്ലെന്നും പരാതിയുണ്ട്‌.

NO COMMENTS

LEAVE A REPLY