പെന്‍ഷന്‍ പണം തട്ടിയെടുക്കാന്‍ ശ്രമം: വീട്ടമ്മയ്‌ക്ക്‌ തലക്കടിയേറ്റ്‌ ഗുരുതരം; പതിനഞ്ചുകാരന്‍ അറസ്റ്റില്‍

0
246


പയ്യന്നൂര്‍: പെന്‍ഷന്‍ തുക തട്ടിയെടുക്കാന്‍ ശ്രമിച്ച്‌ വീട്ടമ്മയെ തലയ്‌ക്കടിച്ചു കൊല്ലാന്‍ ശ്രമം. പതിനഞ്ചുകാരനെ പൊലീസ്‌ അറസ്റ്റു ചെയ്‌തു.
പണപ്പുഴ, പറവൂര്‍, കുണ്ടയാട്ടെ, നെല്ലിക്കാ തകിടിയില്‍ പൊന്നമ്മ(64)യാണ്‌ അക്രമത്തിനു ഇരയായത്‌. ഇവരെ ഗുരുതരനിലയില്‍ പരിയാരം മെഡിക്കല്‍ കോളേജ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പ്രദേശവാസിയായ പതിനഞ്ചു കാരനാണ്‌ അറസ്റ്റിലായത്‌.പൊന്നമ്മയും ഭിന്നശേഷിക്കാരായ രണ്ടു പേരുമാണ്‌ വീട്ടില്‍ താമസം. ഇവര്‍ക്കു മൂന്നു പേര്‍ക്കും കഴിഞ്ഞ ദിവസം സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ ലഭിച്ചിരുന്നു. ഇതു മനസ്സിലാക്കിയ പതിനഞ്ചുകാരന്‍ വീട്ടില്‍ അതിക്രമിച്ചു കയറുകയും പെന്‍ഷന്‍ പണം കൈക്കലാക്കാന്‍ ശ്രമിക്കുകയുമായിരുന്നു. ഇതു തടയാന്‍ ശ്രമിക്കുന്നതിനിടയിലാണ്‌ പൊന്നമ്മയ്‌ക്ക്‌ വടികൊണ്ട്‌ തലയ്‌ക്ക്‌ അടിയേറ്റത്‌.

NO COMMENTS

LEAVE A REPLY