അജാനൂരില്‍ ലീഗു നേതാവിന്റെ വീടിനു നേരെ കല്ലേറ്‌

0
212


കാഞ്ഞങ്ങാട്‌: അജാനൂരിലെ മുസ്ലീംലീഗ്‌ പ്രാദേശിക നേതാവ്‌ ഹമീദ്‌ ചേരക്കാടത്തിന്റെ വീടിനു നേരെ കല്ലേറ്‌. അതിഞ്ഞാല്‍ അംഗണ്‍വാടിക്കു സമീപത്തെ വീടിനു നേരെ ഇന്നലെ രാത്രി ഒന്‍പതരയോടെയാണ്‌ അക്രമം ഉണ്ടായത്‌.
ഹൊസ്‌ദുര്‍ഗ്ഗ്‌ പൊലീസ്‌ സ്ഥലത്തെത്തി പ്രദേശത്തെ സി സി ടി വി ക്യാമറയിലെ ദൃശ്യങ്ങള്‍ പരിശോധിച്ചുവരുന്നു.
കഴിഞ്ഞ ദിവസം അതിഞ്ഞാലിലെ സ്വകാര്യ ആശുപത്രിക്കു മുന്നില്‍ ബസ്‌ കാത്തിരിപ്പ്‌ കേന്ദ്രം സ്ഥാപിക്കാന്‍ എസ്‌ ഡി പി ഐ പ്രവര്‍ത്തകര്‍ ശ്രമിച്ചിരുന്നു. നാട്ടുകാരുടെ എതിര്‍പ്പിനെ തുടര്‍ന്ന്‌ ശ്രമം പൊലീസെത്തി തടഞ്ഞിരുന്നു. പഞ്ചായത്തിന്റെ അനുമതി ഇല്ലാതെയാണ്‌ ബസ്‌ കാത്തിരിപ്പു കേന്ദ്രം സ്ഥാപിക്കുന്നതെന്നു ചൂണ്ടിക്കാട്ടിയാണ്‌ പൊലീസ്‌ നടപടി.
ഹമീദിന്റെ ഇടപെടല്‍ കാരണമാണ്‌ ബസ്‌ കാത്തിരിപ്പു കേന്ദ്രം സ്ഥാപിക്കുന്നത്‌ തടഞ്ഞതെന്നാണ്‌ എസ്‌ ഡി പി ഐ പ്രവര്‍ത്തകരുടെ ആക്ഷേപം. സംഭവത്തെ ചൊല്ലി ഹമീദിന്റെ കാലുവെട്ടുമെന്നു ഭീഷണി ഉണ്ടായിരുന്നതായി മുസ്ലം ലീഗ്‌ നേതൃത്വം ആരോപിച്ചു.
വീടിനു കല്ലെറിഞ്ഞ സംഭവത്തില്‍ എസ്‌ ഡി പി ഐ പ്രവര്‍ത്തകരായ അതിഞ്ഞാലിലെ അജ്‌മല്‍, നവാസ്‌, ഇബ്രാഹിം, സലാം അനസ്‌ എന്നിവര്‍ക്കെതിരെ കേസെടുത്തതായി പൊലീസ്‌ പറഞ്ഞു.

NO COMMENTS

LEAVE A REPLY