സി.പി.എം കുമ്പള ഏരിയ സമ്മേളനം: അനുബന്ധ പരിപാടികള്‍ക്ക്‌ തുടക്കമായി

0
45


കുമ്പള: ഡിസംബര്‍ 15, 16 തീയ്യതികളില്‍ നീര്‍ച്ചാലില്‍ നടക്കുന്ന സി.പി.എം കുമ്പള ഏരിയ സമ്മേളന അനുബന്ധ പരിപാടികള്‍ക്ക്‌ തുടക്കമായി. മലബാര്‍ കലാപം സെമിനാര്‍ ഇന്നലെ കുമ്പള ടൗണില്‍ നടന്നതോടെയാണ്‌ പരിപാടിക്ക്‌ തുടക്കമായത്‌. ചരിത്ര സെമിനാര്‍ ഡിസംബര്‍ 1ന്‌ ബദിയടുക്ക ടൗണില്‍ നടക്കും. യുവജന വിദ്യാര്‍ഥി കൂട്ടായ്‌മ ഡിസംബര്‍ 4ന്‌ സീതാംഗോളി ടൗണിലും, മഹിളാ കൂട്ടായ്‌മ ഡിസംബര്‍ 5ന്‌ ബാഡൂരിലും, ഡിസംബര്‍ 4, 5 തീയ്യതികളില്‍ ബദിയടുക്ക പഞ്ചായത്തിലെ മുഴുവന്‍ വീടുകളിലും സമ്മേളന സന്ദേശം വിളിച്ചോതുന്ന ഗൃഹസന്ദര്‍ശനവും, കര്‍ഷക തൊഴിലാളി സംഗമം ഡിസംബര്‍ 7ന്‌ പെര്‍ള ടൗണിലും നാടന്‍ പാട്ട്‌ മാപ്പിളപ്പാട്ട്‌ മത്സരം ഡിസംബര്‍ 6ന്‌ വിപ്ലവ ഗാന മത്സരം കന്നഡ മലയാളം ഡിസംബര്‍ 6ന്‌ ഓണ്‍ലൈന്‍ പ്രഭാഷണങ്ങള്‍ ഡിസംബര്‍ 1 മുതല്‍ 10 വരെ, ഡിസംബര്‍ 10 ന്‌ പതാക ദിനം, കായിക മത്സരങ്ങള്‍ എന്നിവ നടക്കും.
ഡിസംബര്‍ 13 ന്‌ ഏരിയയിലെ കുമ്പള, പുത്തിഗെ, എന്‍മകജെ, ബദിയടുക്ക എന്നീ പഞ്ചായത്തുകളില്‍ ഉല്‍പ്പന്ന ശേഖരണ ജാഥ നടക്കും.14 ന്‌ പതാക, കൊടിമര, ദീപശിഖ ജാഥകള്‍ സമ്മേളന നഗറില്‍ എത്തുന്നതോടെ ഏരിയ സമ്മേളനം ആരംഭിക്കും. 15 ന്‌ പ്രതിനിധി സമ്മേളനവും നടക്കും. 16 ന്‌ നീര്‍ച്ചാല്‍ ടൗണില്‍ നടക്കുന്ന പൊതുയോഗത്തോടെ സമ്മേളനം സമാപിക്കും.

NO COMMENTS

LEAVE A REPLY