പിഞ്ചുകുഞ്ഞിനെ ഉറക്കിക്കിടത്തി മാതാവ്‌ തീ കൊളുത്തി മരിച്ചു

0
79


പെരിയ: അഞ്ചുമാസം പ്രായമുള്ള മകനെ ഉറക്കിക്കിടത്തി തീ കൊളുത്തി ജീവനൊടുക്കിയ യുവതിയുടെ മൃതദേഹം വിദഗ്‌ദ്ധപോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളേജ്‌ ആശുപത്രിയിലേയ്‌ക്കു മാറ്റി.പെരിയ, നാലേക്ര, അള്ളൂറണ്ടയിലെ ജയരാജന്റെ ഭാര്യ മാലിനി(38) യാണ്‌ ജീവനൊടുക്കിയത്‌.
ഇന്നലെ ഉച്ചയോടെ ഭര്‍തൃഗൃഹത്തിലാണ്‌ സംഭവം. കുഞ്ഞിനെ ഉറക്കിക്കിടത്തിയശേഷം വീട്ടില്‍ സൂക്ഷിച്ചിരുന്ന മണ്ണെണ്ണ ഒഴിച്ചാണ്‌ തീ കൊളുത്തിയതെന്നു പൊലീസ്‌ പറഞ്ഞു. വിവാഹം കഴിഞ്ഞ്‌ ഏറെ വര്‍ഷങ്ങള്‍ക്കു ശേഷമാണ്‌ ജയരാജന്‍ -മാലിനി ദമ്പതികള്‍ക്ക്‌ ഒരു കുഞ്ഞിക്കാല്‍ കാണാനുള്ള ഭാഗ്യം ഉണ്ടായത്‌.മിനിഞ്ഞാന്നാണ്‌ കൂടാനത്തെ സ്വന്തം വീട്ടില്‍ നിന്നു പ്രസവശുശ്രൂഷയ്‌ക്കു ശേഷം മാലിനി ഭര്‍തൃവീട്ടിലെത്തിയത്‌.വിവരമറിഞ്ഞ്‌ എത്തിയ ബേക്കല്‍ ഡിവൈ എസ്‌ പി സി കെ സുനില്‍ കുമാറിന്റെ നേതൃത്വത്തില്‍ പൊലീസ്‌ ഇന്‍ക്വസ്റ്റ്‌ നടത്തി.
കൂടാനത്തെ പരേതനായ ഗോപാലന്റെയും കാര്‍ത്യായനിയുടെയും മകളാണ്‌ മാലിനി. സഹോദരങ്ങള്‍: മഞ്‌ജുഷ, മനോജ്‌.

NO COMMENTS

LEAVE A REPLY