ബി ജെ പി കളക്‌ടറേറ്റ്‌ മാര്‍ച്ചില്‍ പ്രതിഷേധം ഇരമ്പി

0
41


കാസര്‍കോട്‌: പാലക്കാട്ട്‌ പട്ടാപ്പകല്‍ ആര്‍ എസ്‌ എസ്‌ നേതാവ്‌ സഞ്‌ജിത്തിനെ കൊലപ്പെടുത്തിയ കേസ്‌ അന്വേഷണം എന്‍ ഐ എക്കു വിടണമെന്നാവശ്യപ്പെട്ട്‌ ബി ജെ പി ജില്ലാ കമ്മറ്റി കളക്‌ടറേറ്റ്‌ മാര്‍ച്ചും ധര്‍ണ്ണയും നടത്തി.
ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തകര്‍ പങ്കെടുത്ത വന്‍ മാര്‍ച്ചിനു ബി ജെ പി ജില്ലാ പ്രസിഡന്റ്‌ രവീശതന്ത്രി കുണ്ടാര്‍, സെക്രട്ടറി എ വേലായുധന്‍, പി രമേശന്‍, ബാലകൃഷ്‌ണഷെട്ടി, സതീശ്‌ ചന്ദ്ര ഭണ്ഡാരി, സുധാമ, വിജയകുമാര്‍ റൈ, പ്രമീള സി നായിക്ക്‌, ജനനി തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ബി ജെ പി ദേശീയ കമ്മറ്റി അംഗം സി കെ പത്മനാഭന്‍ മാര്‍ച്ച്‌ ഉദ്‌ഘാടനം ചെയ്‌തു. കളക്‌ടറേറ്റിനു മുന്നില്‍ എത്തിയ മാര്‍ച്ചില്‍ പ്രതിഷേധം ഇരമ്പി.

NO COMMENTS

LEAVE A REPLY