കാഞ്ഞങ്ങാട്: ആലപ്പുഴയില്‍ നടന്ന മിസ് കേരള ഗ്രാന്ഡ്ഫില് ബെസ്റ്റ് സ്മൈല്‍ വിന്നറായി കാഞ്ഞങ്ങാട് അതിയാമ്പൂര് സ്വദേശി ശില്പാ രതീഷിനെ തെരഞ്ഞെടുത്തു. പ്രാഥമിക ഘട്ടത്തില്‍ മൂവായിരത്തോളം ആളുകള്‍ മത്സരിച്ചിരുന്നു. ഇതില്‍ നിന്ന് 42 ആളുകളുടെ ഫൈനല്‍ മത്സരത്തില്‍ നിന്നാണ് ശില്പാ രതീഷ് ഈ പുരസ്കാരം നേടിയത്. അതിയാമ്പൂരിലെ കെ വി രതീഷിന്റെ ഭാര്യയാണ്. മക്കള്‍ നാതാരാ, അനൈഷ്ക എന്നിവരോടൊപ്പം ദുബായിലാണ് താമസം.ആലപ്പുഴ സ്വദേശികളായ കെ എസ് നായര്‍-വത്സല നായര്‍ ദമ്പതികളുടെ മകളാണ്. ശലഭ നായര്‍ സഹോദരിയാണ്.