ഓണ്‍ലൈന്‍ ഭീമന്മാര്‍ ഹോട്ടല്‍ വ്യാപാര രംഗത്തെ പ്രതിസന്ധിയിലാക്കുന്നു: പൊതുവാള്‍

0
67


കാസര്‍കോട്‌: ഓണ്‍ലൈന്‍ ഭീമന്മാര്‍ ചെറുകിട ഹോട്ടല്‍ വ്യാപാര രംഗത്തെ പ്രതിസന്ധിയിലാക്കുന്നതായി ഹോട്ടല്‍ ആന്റ്‌ റസ്‌റ്റോറന്റ്‌ അസോസിയേഷന്‍ സംസ്ഥാന ട്രഷറര്‍ ബാലകൃഷ്‌ണ പൊതുവാള്‍ അഭിപ്രായപ്പെട്ടു.
ഹോട്ടല്‍ ആന്റ്‌ റസ്‌റ്റോറന്റ്‌ അസോസിയേഷന്‍ കാസര്‍കോട്‌ ജില്ലാ സമ്മേളനം ഉദ്‌ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഹോട്ടല്‍ വ്യാപാരത്തെയും സര്‍ക്കാര്‍ സേവന മേഖലയായി അംഗീകരിക്കണം. ഹോട്ടലുകളില്‍ വൈദ്യുതി ഉപയോഗത്തിന്റെ 50 ശതമാനം ഉപഭോക്താക്കള്‍ക്ക്‌ വേണ്ടിയാണ്‌ എന്നകാര്യം മറക്കരുതെന്നും സമ്മേളനം ഓര്‍മ്മിപ്പിച്ചു.
ഭക്ഷ്യസുരക്ഷാ വകുപ്പുമായി സഹകരിച്ച്‌ ഭക്ഷ്യസുരക്ഷാ നിയമങ്ങളെക്കുറിച്ച്‌ ഹോട്ടല്‍ ഉടമകള്‍ക്ക്‌ വേണ്ടി നടന്ന സെമിനാര്‍ സംസ്ഥാന വര്‍ക്കിംഗ്‌ പ്രസിഡണ്ട്‌ ജി. കെ. പ്രകാശ്‌ ഉദ്‌ഘാടനം ചെയ്‌തു. കാസര്‍കോട്‌ ഭക്ഷ്യ സുരക്ഷ ഓഫീസര്‍ മുസ്‌തഫ സംസാരിച്ചു. ജാഫര്‍ മലപുറം ക്ലാസെടുത്തു.
ജില്ലാ പ്രസിഡണ്ട്‌ അബ്ദുള്ള താജ്‌ ആധ്യക്ഷം വഹിച്ചു. ജില്ലാ സെക്രട്ടറി നാരായണ പൂജാരി പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ രാജന്‍ കളക്കര വരവ്‌ ചിലവ്‌ കണക്കുകളും അവതരിപ്പിച്ചു. സംസ്ഥാന സെക്രട്ടറി .കെ .എച്ച്‌. അബ്ദുള്ള ,സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം ഐഡിയല്‍ മുഹമ്മദ്‌ ,ജില്ലാ വര്‍ക്കിങ്‌ പ്രസിഡന്റ്‌ യൂസഫ്‌ ഹാജി ,കാസര്‍കോട്‌ യൂണിറ്റ്‌ പ്രസിഡണ്ട്‌ കെ . വസന്തകുമാര്‍ , സെക്രട്ടറി അജേഷ്‌, നുള്ളിപ്പാടി സംസാരിച്ചു.ഭാരവാഹികളായി അബ്ദുള്ള താജ്‌ (പ്രസി.) യൂസഫ്‌ ഹാജി നീലേശ്വരം (വര്‍. പ്രസി.) നാരായണ പൂജാരി (സെക്രട്ടറി ) രാജന്‍ കളക്കര (ട്രഷ.) മുഹമ്മദ്‌ ഗസാലി, അജേഷ്‌ നുള്ളിപ്പാടി (സംസ്ഥാന സമിതി) എന്നിവരെ തിരഞ്ഞെടുത്തു. സംസ്ഥാന വര്‍ക്കിങ്‌ പ്രസിഡന്‍റ്‌ ജി കെ പ്രകാശ്‌ റിട്ടേണിങ്‌ ഓഫീസര്‍ ആയിരുന്നു.

NO COMMENTS

LEAVE A REPLY