ഡി വൈ എഫ്‌ ഐ ഫുഡ്‌ സ്‌ട്രീറ്റ്‌ ശ്രദ്ധേയമായി

0
73


കാഞ്ഞങ്ങാട്‌: ഭക്ഷണത്തില്‍ മതം കലര്‍ത്തുന്നതിനെതിരെ ജില്ലാ കേന്ദ്രങ്ങളില്‍ ഡി വൈ എഫ്‌ ഐ നേതൃത്വത്തില്‍ ഫുഡ്‌ സ്‌ട്രീറ്റ്‌ സംഘടിപ്പിച്ചു. കാഞ്ഞങ്ങാട്‌ കറ്റാടിയില്‍ നടന്ന പരിപാടി ജില്ലാ സെക്രട്ടറി സി ജെ സജിത്ത്‌ ഉദ്‌ഘാടനം ചെയ്‌തു.
ജില്ലാ പ്രസിഡന്റ്‌ പി കെ നിഷാന്ത്‌ അധ്യക്ഷനായി. ജില്ലാ ട്രഷറര്‍ കെ സബീഷ്‌, അഡ്വ. സി ഷുക്കൂര്‍, എം വി നാരായണന്‍, രതീഷ്‌ നെല്ലിക്കാട്ട്‌, വിപിന്‍ കാറ്റാടി, ഹരിത നാലപ്പാടം, ബ്ലോക്ക്‌ സെക്രട്ടറി പ്രിയേഷ്‌ കാഞ്ഞങ്ങാട്‌ പ്രസംഗിച്ചു.

NO COMMENTS

LEAVE A REPLY