അരനൂറ്റാണ്ടുകാലത്തെ കാത്തിരിപ്പിനു വിരാമം; പാലായിപാലം ഉദ്‌ഘാടനത്തിനൊരുങ്ങി

0
67


നീലേശ്വരം: അരനൂറ്റാണ്ടുകാലത്തെ കാത്തിരിപ്പിനൊടുവില്‍ പാലായി റഗുലേറ്റര്‍ കംബ്രിഡ്‌ജ്‌ അടുത്ത മാസം 26ന്‌ വൈകുന്നേരം 5.30ന്‌ മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിനു സമര്‍പ്പിക്കും. ജലവിഭവകുപ്പുമന്ത്രി റോഷി അഗസ്റ്റിന്‍ സംബന്ധിക്കും.
1957ല്‍ നീലേശ്വരം നിയോജക മണ്ഡലത്തില്‍ നിന്നു മത്സരിച്ച്‌ കേരളത്തിന്റെ ആദ്യത്തെ മുഖ്യമന്ത്രിയായ ഇ എം എസ്‌ നമ്പൂതിരിപ്പാട്‌ വിഭാവനം ചെയ്‌തതാണ്‌ പാലായി പാലം.
തേജസ്വിനിപുഴക്ക്‌ കുറുകെ 227 മീറ്റര്‍ നീളത്തിലാണ്‌ പാലം നിര്‍മ്മിച്ചിട്ടുള്ളത്‌. ഒരു ഭാഗം ഷട്ടര്‍ നിര്‍മ്മിതമാണ്‌. 65 കോടി രൂപയാണ്‌ പദ്ധതി തുക. നബാര്‍ഡിന്റെ സഹായത്തോടെയാണ്‌ പാലം നിര്‍മ്മാണം. നീലേശ്വരം നഗരസഭയിലെ പാലായിയെയും കയ്യൂര്‍ ചീമേനി പഞ്ചായത്തിലെ കൂക്കോട്ടിനെയും തമ്മില്‍ ബന്ധിപ്പിക്കുന്നതാണ്‌ പാലായി റഗുലേറ്റര്‍ കംബ്രിഡ്‌ജ്‌. നീലേശ്വരം നഗരസഭ, കയ്യൂര്‍ ചീമേനി, കിനാനൂര്‍ കരിന്തളം, ചെറുവത്തൂര്‍, പിലിക്കോട്‌ പഞ്ചായത്തുകളിലെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനും കാര്‍ഷിക അഭിവൃദ്ധിക്കും പദ്ധതി ഗുണം ചെയ്യും.

NO COMMENTS

LEAVE A REPLY