കോഴിയങ്കം; അഞ്ചു പേര്‍ അറസ്റ്റില്‍

0
73


കുമ്പള: വേഷം മാറിയെത്തിയ പൊലീസ്‌ സംഘം നടത്തിയ റെയ്‌ഡില്‍ കോഴി അങ്കം നടത്തുകയായിരുന്ന അഞ്ചുപേരെ അറസ്റ്റ്‌ ചെയ്‌തു. 12 അങ്കക്കോഴികളെയും 30,960 രൂപയും പിടികൂടി.ഇന്നലെ വൈകുന്നേരം കയ്യാര്‍, കൊക്കച്ചാലിലെ ഒഴിഞ്ഞ പറമ്പിലാണ്‌ സംഭവം. ഇവിടെ കോഴി അങ്കം നടക്കുകയാണെന്ന രഹസ്യ വിവരത്തെ തുടര്‍ന്നാ ണ്‌ കുമ്പള എസ്‌ ഐ വി കെ അനീഷും സംഘവും ലുങ്കിയും മറ്റും ധരിച്ച്‌ സ്ഥലത്തെത്തി കോഴി അങ്കക്കാരെ അറസ്റ്റ്‌ ചെയ്‌തത്‌. ബാഡൂരിലെ രഘുനാഥ്‌ (55), മാന്യയിലെ ചന്ദ്രന്‍ (45), ബീരന്ത്‌ വയലിലെ സതീഷ്‌ നായക്‌ (41), ബേളൂരിലെ രതീഷ്‌ (32), ചേരാലിലെ മഞ്ചുനാഥ്‌ (25) എന്നിവരാണ്‌ അറസ്റ്റിലായത്‌.

NO COMMENTS

LEAVE A REPLY