വാഹനമിടിച്ച്‌ വൈദ്യുതി തൂണ്‍ തകര്‍ന്നു

0
48


ഉദുമ: വാഹനമിടിച്ച്‌ റോഡരുകിലെ വൈദ്യുതി തൂണ്‍ തകര്‍ത്ത സംഭവത്തില്‍ പൊലീസ്‌ കേസെടുത്തു. കെ എസ്‌ ഇ ബി ഉദുമ സെക്ഷന്‍ അസി. എഞ്ചിനീയര്‍ എം ജെ ഷാനിമോന്റെ പരിതിയില്‍ മേല്‍പറമ്പ്‌ പൊലീസാണ്‌ കേസെടുത്തത്‌. ഇക്കഴിഞ്ഞ 19ന്‌ വൈകുന്നേരമാണ്‌ സംഭവം. ഇതേ തുടര്‍ന്ന്‌ സമീപ പ്രദേശത്തെ വൈദ്യുതി തടസ്സപ്പെട്ടതായും അപകടത്തിനു ഇടയാക്കിയ വാഹനം നിര്‍ത്താതെ പോയതായും പരാതിയില്‍ പറഞ്ഞു.അപകടത്തിനു ഇടയാക്കിയ വാഹനം കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചതായി മേല്‍പ്പറമ്പ്‌ പൊലീസ്‌ ഇന്‍സ്‌പെക്‌ടര്‍ ടി ഉത്തംദാസ്‌ പറഞ്ഞു.

NO COMMENTS

LEAVE A REPLY