കാരുണ്യവഴിയില്‍ വീണ്ടും സായിറാംഭട്ട്‌

0
65


കാസര്‍കോട്‌: കാരുണ്യവഴിയില്‍ ജീവിതമുഴിഞ്ഞ്‌ വച്ച സായിറാം ഗോപാലകൃഷ്‌ണഭട്ട്‌ വീണ്ടും വീട്‌ ദാനവുമായി രംഗത്ത്‌. സത്യസായിബാബയുടെ 96-ാം ജന്മദിനമായ ഇന്നലെ 265-ാമത്തെ വീടിന്റെ താക്കോലും മൂന്നു തയ്യല്‍മെഷീനുകളും കൈമാറി. കരുണാലയയിലെ ചന്ദ്രശേഖരന്‌ വീടിന്റെ താക്കോലും നിര്‍ദ്ധനരായ മൂന്നു വനിതകള്‍ക്ക്‌ തയ്യല്‍മെഷീനുകളും ഡിവൈഎസ്‌പി ടി പി പ്രേംരാജ്‌ കൈമാറി.
റിട്ട. ഹെഡ്‌മാസ്റ്റര്‍ സുബ്ബറായ്‌ഭട്ട്‌ ആധ്യക്ഷം വഹിച്ചു.ബദിയഡുക്ക ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ശാന്ത ബി, വൈസ്‌ പ്രസിഡന്റ്‌ എം അബ്ബാസ്‌, ബദിയഡുക്ക എസ്‌ ഐ കെ വി വിനോദ്‌കുമാര്‍, ജനപ്രതിനിധികളായ സൗമ്യ ടി, ശങ്കര, അശ്വിനി, മഹേഷ്‌, ബാലകൃഷ്‌ണ ഷെട്ടി, കെ എന്‍ കൃഷ്‌ണഭട്ട്‌ എന്നിവര്‍ സംസാരിച്ചു. സായിറാം ഗോപാലകൃഷ്‌ണഭട്ട്‌ സന്നിഹിതരായിരുന്നു.്‌

NO COMMENTS

LEAVE A REPLY