രാമന്‍ മാസ്റ്റര്‍ക്ക്‌ ആയിരങ്ങള്‍ അന്ത്യാഞ്‌ജലി അര്‍പ്പിച്ചു

0
51


നീലേശ്വരം: പ്രശസ്‌ത പ്രകൃതി ചികിത്സകനും യോഗാചാര്യനും ഗ്രന്ഥകര്‍ത്താവും നീലേശ്വരം കാവില്‍ ഭവന്‍ പ്രകൃതി ചികിത്സാ കേന്ദ്രം സ്ഥാപകനുമായ യോഗാചാര്യ കെ എം രാമന്‍ മാസ്റ്റ(99)റുടെ മൃതദേഹം മന്ദംപുറത്തു കാവില്‍ ഭവന്‍ തറവാടു വളപ്പില്‍ ഉച്ചയ്‌ക്കു ശേഷം സംസ്‌ക്കരിക്കും. തറവാടു വീട്ടില്‍ പൊതു ദര്‍ശനത്തിനു വച്ച മൃതദേഹത്തില്‍ എം രാജഗോപാലന്‍ എം എല്‍ എ, ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ബേബി ബാലകൃഷ്‌ണന്‍, നഗരസഭാ ചെയര്‍പേഴ്‌സണ്‍ ശാന്ത, ജനപ്രതിനിധികള്‍, രാഷ്‌ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങി നിരവധി പേര്‍ അന്ത്യോപചാരം അര്‍പ്പിച്ചു. 1921 സെപ്‌തംബര്‍ മൂന്നിനു ജനിച്ച അദ്ദേഹം ഋഷികേശിലും മറ്റ്‌ 30 ആശ്രമങ്ങളിലും താമസിച്ചു യോഗാഭ്യാസവും പ്രകൃതി ജീവനവും ആധ്യാത്മിക സപര്യയും പഠിച്ചിരുന്നു. യോഗമാര്‍ഗ്ഗം, ജ്ഞാനമാര്‍ഗ്ഗം എന്നീ കൃതികള്‍ രചിച്ചിട്ടുണ്ട്‌. അവിവാഹിതനാണ്‌.

NO COMMENTS

LEAVE A REPLY