കലക്‌ടറേറ്റ്‌ മാര്‍ച്ച്‌; 416 എം എസ്‌ എഫ്‌ പ്രവര്‍ത്തകര്‍ക്ക്‌ കേസ്‌

0
80


കാസര്‍കോട്‌: അപേക്ഷിച്ച എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും പ്ലസ്‌വണ്‍ സീറ്റ്‌ ഉറപ്പാക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ എം എസ്‌ എഫ്‌ ജില്ലാ കമ്മിറ്റി നടത്തിയ കലക്‌ടറേറ്റ്‌ മാര്‍ച്ചില്‍ സംഘര്‍ഷം. സമരക്കാരെ ജല പീരങ്കി ഉപയോഗിച്ച്‌ തുരത്തിയ, പൊലീസ്‌ ഭാരവാഹികളടക്കം 416 പേര്‍ക്കെതിരെ കേസെടുത്തു. കാസര്‍കോട്‌ ഗവ.കോളേജ്‌ പരിസരത്തു നിന്നു ആരംഭിച്ച മാര്‍ച്ച്‌ കലക്‌ടറേറ്റിന്‌ സമീപത്ത്‌ വെച്ച്‌ പൊലീസ്‌ ബാരിക്കേഡു വെച്ചു തടഞ്ഞു. ബാരിക്കേഡ്‌ മറികടന്നു തള്ളിക്കയറാന്‍ ശ്രമിച്ചപ്പോഴാണ്‌ പൊലീസ്‌ ജലപീരങ്കി ഉപയോഗിച്ചത്‌. തുടര്‍ന്നാണ്‌ അനുവാദം ഇല്ലാതെ പ്രകടനം നടത്തിയതിനും കോവിഡ്‌ മാനദണ്ഡം ലംഘിച്ചതിനും ഭാരവാഹികളായ അനസ്‌ എതിര്‍ത്തോട്‌, ഇര്‍ഷാദ്‌ മൊഗ്രാല്‍, ആബിദ്‌ ആറങ്ങാടി തുടങ്ങി 416 പേര്‍ക്കെതിരെ വിദ്യാനഗര്‍ പൊലീസ്‌ കേസെടുത്തത്‌.

NO COMMENTS

LEAVE A REPLY