യുവാവിനെ അക്രമിച്ചു; മൂന്ന്‌ പേര്‍ക്കെതിരെ നരഹത്യാശ്രമത്തിന്‌ കേസ്‌

0
32


ചെറുവത്തൂര്‍: ബൈക്കു യാത്രക്കാരന്റെ പരിക്കിന്‌ ഇടയാക്കിയ കാര്‍ ഓടിച്ചിരുന്ന യുവാവിനെ അക്രമിച്ചതായി പരാതി. ചെറുവത്തൂര്‍, മാടക്കാലിലെ പി പ്രദീഷിന്റെ പരാതി പ്രകാരം അഖില്‍, കണ്ടാല്‍ അറിയാവുന്ന മറ്റു രണ്ടു പേര്‍ എന്നിവര്‍ക്കെതിരെ ചന്തേര പൊലീസ്‌ നരഹത്യാ ശ്രമത്തിനു കേസെടുത്തു.
കഴിഞ്ഞ ദിവസമാണ്‌ കേസിനാസ്‌പദമായ സംഭവം. തൃക്കരിപ്പൂര്‍, മാടക്കാല്‍ ബണ്ടിനു സമീപത്താണ്‌ പ്രദീഷ്‌ ഓടിച്ചിരുന്ന കാറിടിച്ച്‌ ബൈക്ക്‌ യാത്രക്കാരന്‌ പരിക്കേറ്റത്‌. പരിക്കേറ്റയാളെ പ്രതീഷ്‌ തന്റെ കാറില്‍ കയറ്റി ആശുപത്രിയില്‍ എത്തിച്ചു. തുടര്‍ന്ന്‌ പ്രകോപിതരായെത്തിയ മൂന്നംഗ സംഘം അക്രമിക്കുകയും കാര്‍ തകര്‍ക്കുകയുമായിരുന്നുവെന്നു പരാതിയില്‍ പറഞ്ഞു.

NO COMMENTS

LEAVE A REPLY