കല്യോട്ട്‌ ഇരട്ടക്കൊല; സി ബി ഐ അന്വേഷണം അവസാനഘട്ടത്തിലേക്ക്‌

0
87


കാസര്‍കോട്‌: പെരിയ, കല്യോട്ടെ യൂത്ത്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരായ ശരത്‌ലാല്‍, കൃപേഷ്‌ എന്നിവരെ ബൈക്കു തടഞ്ഞു നിര്‍ത്തി വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ സി പി എം നേതാക്കളുടെ ചോദ്യം ചെയ്യല്‍ തുടരുന്നു. കാസര്‍കോട്‌ റസ്റ്റ്‌ ഹൗസില്‍ സി ബി ഐ ഡിവൈ എസ്‌ പി അനന്തകൃഷ്‌ണന്റെ നേതൃത്വത്തിലാണ്‌ ചോദ്യം ചെയ്യല്‍ നടക്കുന്നത്‌.
സി പി എം ജില്ലാ സെക്രട്ടറിയേറ്റംഗവും മന്ത്രി എം വി ഗോവിന്ദന്റെ പ്രൈവറ്റ്‌ സെക്രട്ടറിയുമായ ഡോ. വി പി പി മുസ്‌തഫയ്‌ക്കു പിന്നാ ലെ മറ്റൊരു ജില്ലാ സെക്രട്ടറിയേറ്റംഗത്തെ ചോദ്യം ചെയ്‌തു കൊണ്ടിരിക്കുന്നതായാണ്‌ സൂചന. കഴിഞ്ഞ ദിവസങ്ങളില്‍ ജില്ലാ കമ്മിറ്റി അംഗം വി വി രമേശന്‍, കാഞ്ഞങ്ങാട്‌ ഏരിയ സെക്രട്ടറി കെ രാജ്‌മോഹന്‍, കാസര്‍കോട്ടെ എ ജി നായര്‍, പോക്‌സോ കോടതി പ്രോസിക്യൂട്ടര്‍ പി ബിന്ദു എന്നിവരെ ചോദ്യം ചെയ്‌തിരുന്നു.
ഡിസംബര്‍ ആറിനകം ഇരട്ടക്കൊലക്കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിക്കണമെന്ന്‌ നേരത്തെ ഹൈക്കോടതി സി ബി ഐയോട്‌ ആവശ്യപ്പെട്ടിരുന്നു. ഈ സമയ പരിധിക്കകം അന്വേഷണം പൂര്‍ത്തിയാക്കുന്നതിനാണ്‌ കേസില്‍ ആരോപണ വിധേയരായ സി പി എം നേതാക്കളുടെ ചോദ്യം ചെയ്യല്‍ വേഗത്തിലാക്കിയത്‌.

NO COMMENTS

LEAVE A REPLY