വി എസിന്‌ 98-ാം പിറന്നാള്‍

0
49


തിരു: മുന്‍ മുഖ്യമന്ത്രി വി എസ്‌ അച്യുതാനന്ദന്‌ ഇന്ന്‌ 98-ാം പിറന്നാള്‍. തിരുവനന്തപുരത്തുള്ള മകന്‍ അരുണ്‍കുമാറിന്റെ വീട്ടില്‍ ആഘോഷങ്ങളൊന്നും ഇല്ലാതെയാണ്‌ വി എസിനു ഇത്തവണ ജന്മദിനം. അനാരോഗ്യം കാരണം മാധ്യമ പ്രവര്‍ത്തകരെ പോലും ഒഴിവാക്കിയാണ്‌ ജന്മദിനാഘോഷം. തുടര്‍ച്ചയായ നാലാം വര്‍ഷവും സംസ്ഥാനത്ത്‌ പ്രകൃതി ദുരന്തം ഉണ്ടായതില്‍ വളരെ നിരാശയിലാണ്‌ വി എസ്‌ എന്നു മകന്‍ അരുണ്‍കുമാര്‍ പറഞ്ഞു. ഒഴിവാക്കാമായിരുന്ന ദുരന്തമെന്നാണ്‌ ഇതേ കുറിച്ച്‌ പ്രതികരിച്ചതെന്നു കൂട്ടിച്ചേര്‍ത്തു.

NO COMMENTS

LEAVE A REPLY