അനുജത്തിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടയില്‍ ജ്യേഷ്‌ഠത്തി ഓട്ടോയിടിച്ച്‌ മരിച്ചു

0
46


ചെറുവത്തൂര്‍: റോഡിലേയ്‌ക്ക്‌ ഓടിയ അനുജത്തിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടയില്‍ വിദ്യാര്‍ത്ഥിനി ഓട്ടോയിടിച്ച്‌ ദാരുണമായി മരിച്ചു. സംഭവം നാടിനെ കണ്ണീരിലാഴ്‌ത്തി. തൃക്കരിപ്പൂര്‍, പയ്യങ്കി, പള്ളിക്കു സമീപത്തു താമസിക്കുന്ന ഷൗക്കത്ത്‌- സുമയ്യ ദമ്പതികളുടെ മകളും കൈതക്കാട്‌ എ യു പി സ്‌കൂള്‍ മൂന്നാം ക്ലാസ്‌ വിദ്യാര്‍ത്ഥിനിയുമായ ശഹ്‌ന(8)യാണ്‌ മരിച്ചത്‌. ഇന്നലെ വൈകുന്നേരം നാലുമണിയോടെയാണ്‌ അപകടം. വീട്ടില്‍ നിന്നു റോഡിലേക്കിറങ്ങിയ അനുജത്തി ശഫ്‌നയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ്‌ അപകടം. ഗുരുതരമായി പരിക്കേറ്റ ശഹ്‌നയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

NO COMMENTS

LEAVE A REPLY