ഓട്ടോയില്‍ കടത്താന്‍ ശ്രമിച്ച 1056 പാക്കറ്റ്‌ ചാരായം പിടിയില്‍

0
26


മഞ്ചേശ്വരം: കര്‍ണ്ണാടകയില്‍ നിന്ന്‌ ഓട്ടോറിക്ഷയില്‍ കാസര്‍കോട്ടേക്കു കടത്തുകയായിരുന്ന 1056 പാക്കറ്റ്‌ ചാരായം പൊലീസ്‌ പിടിച്ചു. ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു. മൂഡംബയലില്‍ വെച്ചാണ്‌ ചാരായം പിടിച്ചത്‌. 22 ബോക്‌സുകളിലാണ്‌ ചാരായം സൂക്ഷിച്ചിരുന്നത്‌. ഓരോ ബോക്‌സുകളിലും 48 പാക്കറ്റ്‌ വീതം ചാരായമാണുണ്ടായിരുന്നത്‌. മിയാപ്പദവില്‍ വാഹനപരിശോധനക്കിടെ കൈകാണിച്ചപ്പോള്‍ നിര്‍ത്താതെ അതിവേഗം ഓടിച്ചുപോയ ഓട്ടോയെ മഞ്ചേശ്വരം എസ്‌ ഐ ബാലചന്ദ്രനും സംഘവും പിന്തുടരുകയായിരുന്നു.
പൊലീസ്‌ പിന്തുടരുന്നത്‌ കണ്ട്‌ ഓട്ടോ മൂഡംബയലില്‍ നിര്‍ത്തിയ ശേഷം ഡ്രൈവര്‍ രക്ഷപ്പെടുകയായിരുന്നുവെന്ന്‌ പൊലീസ്‌ പറഞ്ഞു. ഡ്രൈവര്‍ കാസര്‍കോട്‌ സ്വദേശിയാണെന്ന്‌ തിരിച്ചറിഞ്ഞതായി പൊലീസ്‌ അറിയിച്ചു. ഇയാളെ കണ്ടെത്താന്‍ പൊലീസ്‌ അന്വേഷണമാരംഭിച്ചിട്ടുണ്ട്‌.
പൊലീസ്‌ സംഘത്തില്‍ ഡ്രൈവര്‍ കൃഷ്‌ണന്‍കുട്ടി, അമുല്‍ പവിത്ര, നിഖില്‍ എന്നിവരും ഉണ്ടായിരുന്നു.

NO COMMENTS

LEAVE A REPLY