ബബീഷിനെയും അഷ്‌റഫിനെയും അനുമോദിച്ചു

0
29


മേല്‍പറമ്പ്‌:കീഴൂര്‍ അഴിമുഖത്ത്‌ മത്സ്യബന്ധന തോണി മറിഞ്ഞ്‌ അപകടത്തില്‍പ്പെട്ട മൂന്ന്‌ പേരെ സ്വജീവന്‍ പണയപ്പെടുത്തി അതിസാഹസികമായി രക്ഷപ്പെടുത്തിയ ബേക്കല്‍ സ്വദേശി ബബീഷിനെയും സുഹൃത്തുക്കളെ കടലില്‍ മുങ്ങാതെ മണിക്കൂറുകളോളം പിടിച്ച്‌ സംരക്ഷിച്ച അഷ്‌റഫിനെയും യൂത്ത്‌ ലീഗ്‌ ചെമ്മനാട്‌ പഞ്ചായത്ത്‌ കമ്മിറ്റി അനുമോദിച്ചു. കല്ലട്ര അബ്ദുല്‍ ഖാദര്‍ ഉപഹാരം സമ്മാനിച്ചു. കല്ലട്ര മാഹിന്‍ ഹാജി അബ്ദുല്ല ഹുസൈന്‍,അബ്ദുല്ലക്കുഞ്ഞി, ടി ഡി കബീര്‍,റഊഫ്‌ എന്നിവര്‍ ക്യാഷ്‌ അവാര്‍ഡും ധന സഹായവും കൈമാറി. അബൂബക്കര്‍ ആധ്യക്ഷം വഹിച്ചു. നശാത്‌, നിസാര്‍,സുലുവാന്‍,ബികെ മുഹമ്മദ്‌ഷാ,ഫൈസല്‍,ശാനി,മുഹമ്മദ്‌,ആരിഫ്‌,ഷമീം,സലാം, സംബന്ധിച്ചു.

NO COMMENTS

LEAVE A REPLY