ഹരിതക്കെതിരെ നടപടി ; കൂട്ടായ തീരുമാനം: കുഞ്ഞാലിക്കുട്ടി

0
47


കോഴിക്കോട്‌: ഹരിതക്കെതിരെയുള്ള നടപടി മുസ്ലീം ലീഗ്‌ ഒറ്റക്കെട്ടായി എടുത്ത തീരുമാനമാണെന്ന്‌ പാര്‍ട്ടി മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എം എല്‍ എ പറഞ്ഞു.
പാര്‍ട്ടി നേതൃത്വം കൂടിയാലോചിച്ചാണ്‌ തീരുമാനമെടുത്തത്‌. പാണക്കാട്‌ ഹൈദരലി തങ്ങള്‍ എടുക്കുന്ന ഏത്‌ തീരുമാനവും അന്തിമമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഹരിതയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ അനാവശ്യമാണ്‌. പാര്‍ട്ടി ഒരു തീരുമാനമെടുത്താല്‍ അത്‌ മാറ്റാറില്ലെന്നുംകുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

NO COMMENTS

LEAVE A REPLY