കുംബഡാജെ പി എച്ച്‌ സി, സി എച്ച്‌ സി ആയി; ജനങ്ങള്‍ സന്തോഷത്തില്‍

0
44


കുംബഡാജെ: ഉള്‍നാടന്‍ ഗ്രാമമായ കുംബഡാജെയില്‍ ആരോഗ്യ രംഗത്ത്‌ വന്‍ മുന്നേറ്റം. സര്‍ക്കാറിന്റെ നൂറുദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി കുംബഡാജെ പി എച്ച്‌ സി യെ സി എച്ച്‌ സിയായി ഉയര്‍ത്തിയത്‌ ചികിത്സാ രംഗത്ത്‌ പരിമിതമായ സൗകര്യങ്ങള്‍ മാത്രമുണ്ടായിരുന്ന പഞ്ചായത്തില്‍ ജനങ്ങള്‍ക്ക്‌ വലിയ ആശ്വാസമായിരിക്കുന്നു. മന്ത്രി വീണാ ജോര്‍ജ്ജ്‌ നാടിന്റെ ചിരകാലാഭിലാഷമായിരുന്ന സി എച്ച്‌ സി ഇന്നലെ ഓണ്‍ലൈനില്‍ ഉദ്‌ഘാടനം ചെയ്‌തു. നാടിന്റെ ചരിത്ര മുഹൂര്‍ത്തത്തിന്‌ എന്‍ എ നെല്ലിക്കുന്ന്‌ എം എല്‍ എ ആധ്യക്ഷ്യം വഹിച്ചു. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി, ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ബേബി ബാലകൃഷ്‌ണന്‍, ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സിബി മാത്യു, പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഹമീദ്‌, വൈസ്‌ പ്രസിഡന്റ്‌ എലിസബത്ത്‌ ക്രാസ്റ്റ, അബ്‌ദുള്‍ റസാഖ്‌, ഖദീജ, സഞ്‌ജീവ ഷെട്ടി, ഡോ.നിര്‍മ്മല്‍, ജില്ലാ-ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പര്‍മാര്‍, പാര്‍ട്ടി പ്രതിനിധികള്‍ പങ്കെടുത്തു.

NO COMMENTS

LEAVE A REPLY