ബൈക്കും ഓട്ടോയും കൂട്ടിയിടിച്ച്‌ രണ്ട്‌ പേര്‍ക്ക്‌ പരിക്ക്‌

0
119


പെര്‍ള: ഓട്ടോയും ബൈക്കും കൂട്ടിയിടിച്ച്‌ രണ്ടുപേര്‍ക്ക്‌ പരിക്ക്‌. ഗുരുതരമായി പരിക്കേറ്റ ബൈക്ക്‌ യാത്രക്കാരന്‍ ഷേണി പദ്യാണയിലെ റോബിന്‍ റോഡ്രിഗസി (28)നെ മംഗ്‌ളുരുവിലെ ആശുപത്രിയിലും ഓട്ടോ ഡ്രൈവര്‍ പെര്‍ള, കല്ലടുക്കയിലെ ഉദയനായകി (24)നെ പെര്‍ളയിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ഇന്നലെ വൈകുന്നേരം നാലുമണിയോടെ സീതാംഗോളി-പെര്‍ള റോഡിലെ പദ്യാണയിലാണ്‌ അപകടം. ബംഗ്‌ളൂരുവിലെ ഒരു കമ്പനിയിലെ ജീവനക്കാരനാണ്‌ റോബിന്‍. അവിടെ ഉണ്ടായ ബൈക്ക്‌ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ്‌ വിശ്രമത്തിനായി നാട്ടില്‍ എത്തിയതായിരുന്നു റോബിന്‍.

NO COMMENTS

LEAVE A REPLY